പാലാ : കർണാടകത്തിൽ നിന്ന് ശബരിമലയ്ക്ക് പോയ തീർത്ഥാടകർ സഞ്ചരിച്ച കാർ മറിഞ്ഞ് നാല് പേർക്ക് പരിക്ക്. കടപ്പാട്ടൂർപന്ത്രണ്ടാം മൈൽ റിംഗ് റോഡിൽ കുളത്തറ ഭാഗത്ത് ഇന്നലെ പുലർച്ചെ 1.30 ഓടെയാണ് അപകടം. നിയന്ത്രണം വിട്ട കാർ സിമന്റ് കുറ്റികൾ തകർത്ത് 10 അടിയോളം താഴ്ചയിലേയ്ക്ക് മറിയുകയായിരുന്നു. കർണാടക ഹസൻ ജില്ല ഗുഡുഹനഹളളി അനിൽകുമാർ(24), സുനിൽ (21),കാഞ്ചനായകനഹള്ളി മിലൻ കെ.ഡി(26), ഹൊസഹനഹള്ളി അടരാജു(26) എന്നിവരാണ് വാഹനത്തിലുണ്ടായിരുന്നത്. അനിൽകുമാറിന്റെ തോളെല്ലുകൾക്ക് പൊട്ടലുണ്ട്. ഇവരെ പൊലീസും നാട്ടുകാരും ചേർന്ന് പാലാ ഗവ.ആശുപത്രിയിൽ പ്രവേശിപ്പിച്ചു.