kob-moly-62-jpg

വെട്ടിമുകൾ: ബൈക്ക് തട്ടി പരുക്കേറ്റ് ചികിത്സയിലായിരുന്ന ഗൃഹനാഥ മരിച്ചു. വെട്ടിമുകൾ കൂർക്കക്കാലായിൽ പരേതനായ കെ.എഫ്. ജോസഫിന്റെ ഭാര്യ മോളി ജോസഫാണ്(62) തെള്ളകം മാതാ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നലെ മരണമടഞ്ഞത്. കഴിഞ്ഞ എട്ടിന് ഏറ്റുമാനൂർ പൂഞ്ഞാർ ഹൈവേയിൽ പുന്നത്തുറ കവലയ്ക്കു സമീപമായിരുന്നു അപകടം. ചെങ്ങളം മണപ്പുറത്ത് കുടുംബാംഗമാണ്. മക്കൾ: പ്രീതി, പ്രിയ, പ്രദീപ്(നൈജീരിയ). മരുമക്കൾ: ബാബു വട്ടുകുളം അതിരമ്പുഴ, റ്റിജു പറയരുകുഴി കൂടല്ലൂർ, കവിത പാലക്കൊഴുപ്പിൽ കുറുപ്പന്തറ. സംസ്‌കാരം ഇന്ന് 3 ന് വെട്ടിമുകൾ സെന്റ് മേരീസ് പള്ളിയിൽ.