p-v-binesh

ഉല്ലല : ശ്രീനാരായണഗുരു അവസാനമായി കണ്ണാടിയിൽ പ്രണവ പ്രതിഷ്ഠ നടത്തിയ ഉല്ലല ഓംകാരേശ്വരം ക്ഷേത്രത്തിലെ 93-ാം മത് കുംഭഭരണി മഹോത്സവം 25ന് തുടങ്ങും. 8ന് ശ്രീബലി, ഭാഗവതപാരായണം, 9ന് തിരുനടയിൽ ആദ്യപറ നിറയ്ക്കൽ, 5 മുതൽ കാഴ്ചശ്രീബലി തുടർന്ന് ദീപാരാധന, ദീപക്കാഴ്ച, 7ന് താലപ്പൊലിവരവ്, 7 മുതൽ പ്രസാദ ഊട്ട്, 8 മുതൽ കൊച്ചി കൈരളി കമ്മ്യൂണിക്കേഷൻസിന്റെ ഗാനമേള. 26ന് 7 മുതൽ 8 വരെ ശ്രീബലി, ഗുരുനാരായണപാരായണം, വൈകിട്ട് 5 മുതൽ കാഴ്ചശ്രീബലി, തുടർന്ന് ദീപാരാധന, ദീപക്കാഴ്ച, 7ന് താലപ്പൊലിവരവ്, പ്രസാദഊട്ട്, രാത്രി 9 മുതൽ കൊച്ചിൻ സെവൻ ആർട്സ് അവതരിപ്പിക്കുന്ന ഗാനമേള - നാടൻപാട്ട് ട്വന്റി 20. 27 ന് 7 മുതൽ 8 വരെ ശ്രീബലി, വൈകിട്ട് 5 മുതൽ വിളക്കുപൂജ, കാഴ്ചശ്രീബലി, തുടർന്ന് ദീപാരാധന, ദീപക്കാഴ്ച, 7ന് താലപ്പൊലിവരവ്, 7ന് പ്രസാദഊട്ട്, 8ന് ആലപ്പുഴ റെയ്ബാൻ സൂപ്പർഹിറ്റ്സ് അവതരിപ്പിക്കുന്ന ഗാനമേള. 28ന് 7 മുതൽ 8 വരെ ശ്രീബലി, 8 മുതൽ ഗുരുദേവകൃതികളുടെ പാരായണം, വൈകിട്ട് 5 മുതൽ കാഴ്ചശ്രീബലി, തുടർന്ന് ദീപാരാധന, ദീപക്കാഴ്ച, 7ന് താലപ്പൊലിവരവ്, 7ന് പ്രസാദഊട്ട്, 7 മുതൽ സംഗീതസദസ്സ്, 8.30 മുതൽ മുദ്ര 2020 നൃത്തപരിപാടി, 9.30ന് കാവടി വരവ്. 29ന് കുംഭഭരണി മഹോത്സവം. 7 മുതൽ 8 വരെ ശ്രീബലി, ഉച്ചയ്ക്ക് 12 മുതൽ പ്രസാദഊട്ട് വൈകിട്ട് 5 മുതൽ കാഴ്ചശ്രീബലി, തുടർന്ന് ദീപാരാധന, സ്പെഷ്യൽ ദീപാലങ്കാരം, 7ന് താലപ്പൊലിവരവ്, 7ന് ഓട്ടൻതുള്ളൽ, 8ന് കാവടിവരവ്, രാത്രി 8.30 മുതൽ സിനിമ പിന്നണി ഗായിക ലൗലി ജനാർദ്ദനൻ അവതരിപ്പിക്കുന്ന ഗാനോത്സവം, 10ന് ക്ഷേത്രനടയിൽ അവസാന പറനിറയ്ക്കൽ, 10.30ന് കോഴിക്കോട് വരദ വടകര അവതരിപ്പിക്കുന്ന നാടകം അച്ഛൻ, 2ന് വിളക്കിനെഴുന്നള്ളിപ്പ്, 2.30ന് വലിയകാണിക്ക.

കരിയും കരിവീരനുമില്ല

കരിവീരനും കരിമരുന്നുമില്ല. ശ്രീനിാരായണഗുരുദേവന്റെ പാദമുദ്രപതിഞ്ഞ തിരുമുറ്റത്ത് കരിമരുന്ന് പ്രയോഗമില്ലാതെ ഉത്സവം ഇത് അഞ്ചാം വർഷം. കഴിഞ്ഞ വർഷം മുതൽ ആനയുമില്ല.

കരിമരുന്ന് പ്രയോഗം കൊണ്ടോ ആനമൂലമൊ ഓംകാരേശ്വരം ക്ഷേത്രത്തിൽ ഇതേ വരെ അനിഷ്ട സംഭവങ്ങളൊന്നുമുണ്ടായിട്ടില്ലെങ്കിലും കരിയും കരിമരുന്നും വേണ്ടെന്ന തത്വത്തിലധിഷ്ഠിതമായി കരിമരുന്നും ആനയും ഉത്സവത്തിന് വേണ്ടെന്ന് ഓംകാരേശ്വരം ദേവസ്വം തീരുമാനിക്കുകയായിരുന്നു. ആനയെ ഒഴിവാക്കിയതോടെ ശ്രീബലിക്ക് അലങ്കരിച്ച രഥം ഉപയോഗിക്കുന്നു. രഥത്തിൽ തിടമ്പ് ഉറപ്പിച്ച് വൃതശുദ്ധിയോടെ അതിനായി നിയോഗിക്കപ്പെട്ടവർ രഥം വലിക്കും.

എസ്. എൻ. ഡി. പി യോഗത്തിന്റെ ആറ് ശാഖകൾ ചേർന്ന ഭരണസമിതിക്കാണ് ക്ഷേത്രത്തിന്റെ നിയന്ത്രണം. ഈ ശാഖകളുടെ പരിധിയിൽ വരുന്ന വീടുകളിൽ നിന്ന് ഉത്സവത്തിന് പറയെടുക്കുന്ന പതിവുമുണ്ടായിരുന്നു. ആനപ്പുറത്ത് തിടമ്പേറ്റി എഴുന്നള്ളിപ്പിനായി എത്തിയാണ് പറയെടുക്കുന്നത്. ഒന്നാം ഉത്സവം മുതൽ സമാപന ദിവസമായ അഞ്ചാം ഉത്സവം വരെ രാവിലെ ശ്രീബലി കഴിഞ്ഞ് പറയെടുപ്പിന് പുറപ്പെടുന്ന എഴുന്നള്ളത്ത് വൈകിട്ട് കാഴ്ചശ്രീബലിക്ക് തൊട്ടുമുൻപായാണ് തിരിച്ചെത്തുക. ആനപ്പുറത്ത് എഴുന്നള്ളിപ്പ് അവസാനിപ്പിച്ചതോടെ വീടുകളിലെത്തിയുള്ള പറയെടുപ്പും നിറുത്തി, പകരം ക്ഷേത്ര നടയിൽ പറ നിറയ്ക്കാനുള്ള അവസരം കഴിഞ്ഞ വർഷം മുതൽ ഭക്തജനങ്ങൾക്ക് നൽകുന്നുണ്ട്. കാലങ്ങളായി തുടരുന്ന കീഴ് വഴക്കമനുസരിച്ച് ഒന്നാം ഉത്സവദിവസം രാവിലെ ഉല്ലല മണ്ണാശ്ശേരിൽ വീട്ടിൽ നിന്നാണ് പറയെടുപ്പ് ആരംഭിച്ചിരുന്നത്. സമാപന ദിവസം ദീപാരാധനയ്ക്ക് ശേഷം പാവുന്തലക്കൽ നിന്ന് പറയെടുപ്പ് സമാപിക്കും. മണ്ണാശ്ശേരിൽ അച്യുതൻ വൈദ്യർ ക്ഷേത്രത്തിന്റെ സ്ഥാപക പ്രസിഡന്റും പാവുന്തലക്കൽ കൃഷ്ണൻ (കോപ്പുഴ കറുത്തകുഞ്ഞ്) സ്ഥാപക സെക്രട്ടറിയുമായിരുന്നു. വീടുകളിൽ പോയുള്ള പറയെടുപ്പ് അവസാനിപ്പിച്ചെങ്കിലും ആചാരപ്രകാരം ക്ഷേത്ര നടയ്ക്കൽ ആദ്യ പറ നിറയ്ക്കുന്നത് മണ്ണാശ്ശേരിൽ വീട്ടിൽ നിന്നും സമാപന ദിവസം അവസാന പറനിറയ്ക്കുന്നത് പാവുന്തലക്കൽ നിന്നുമാണ്.

പി.വി.ബിനേഷ്

(ഓംകാരേശ്വരം ദേവസ്വം പ്രസിഡന്റ്)

ഗുരുദേവന്റെ മാർഗ്ഗ നിർദ്ദേശങ്ങളിൽ നിന്ന് വ്യതി ചലിക്കാതെ മുന്നോട്ട് പോകണമെന്നാണ് ദേവസ്വം ഭരണ സമിതിയുടെ നിലപാട്. ശാഖായോഗങ്ങളുടെ പ്രവർത്തകരും ഭക്തജനങ്ങളും അതിന് പൂർണ്ണ പിന്തുണയാണ് നൽകി വരുന്നത്.