thushar

രാജാക്കാട്. രാജാക്കാട് യൂണിയനിലെ വട്ടപ്പാറ ശാഖയിലെ ഗുരുദേവക്ഷേത്രം എസ്.എൻ.ഡി.പി യോഗം വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി നാടിനായി സമർപ്പിച്ചു. രാജാക്കാട് യൂണിയൻ പ്രസിഡന്റ് എം.ബി ശ്രീകുമാറിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ യൂണിയൻ വൈസ് പ്രസിഡന്റ് ജി അജയൻ, യൂണിയൻ സെക്രട്ടറി കെ.എസ് ലതീഷ്‌കുമാർ, യൂണിയൻ കൗൺസിലർമാരായ ആർ.അജയൻ, ആർ.സുരേന്ദ്രൻ, എൻ.ആർ വിജയകുമാർ,കെ.കെ രാജേഷ്, ഐബി പ്രഭാകരൻ, സേനാപതി പഞ്ചായത്ത് പ്രസിഡന്റ് ജോസ് തോമസ്, യൂത്ത് മൂവ്‌മെന്റ് യൂണിയൻ പ്രസിഡന്റ് രഞ്ജിത്ത് പുറക്കാട്ട്, വനിതാ സംഘം യൂണിയൻ പ്രസിഡന്റ് ശ്യാമള സാജു, സൈബർ സേന യൂണിയൻ ചെയർമാൻ ജോബി വാഴാട്ട്. തുടങ്ങിയവർ പ്രസംഗിച്ചു.. ശാഖാ പ്രസിഡന്റ് യു.എം രവി സ്വാഗതവും ആഘോഷ കമ്മറ്റി കൺവീനർ എം.കെ വിജയൻ നന്ദിയും പറഞ്ഞു. ഗുരുദേവ പഞ്ചലോഹ വിഗ്രഹപ്രതിഷ്ഠയ്ക്ക് ശേഷം ആലുവ അദ്വൈതാശ്രമം സെക്രട്ടറി ശിവസ്വരൂപാനന്ദസ്വാമി അനുഗ്രഹ പ്രഭാഷണം നടത്തി .