അടിമാലി: ബിഡിജെഎസ് ദേവികുളം നിയോജക മണ്ഡലം പ്രസിഡന്റ് പാർത്ഥേശൻ ശശികുമാറിന്റെ വാഹനത്തിന്റെ ചില്ല് തകർത്തു. ഒമിനി വാനാണ് വെള്ളിയാഴ്ച്ച രാത്രിയിൽ തല്ലി തകർത്തത്.അടിമാലി എസ്എൻഡിപി ബിഎഡ് ട്രെയിനിംഗ് കോളേജിന് സമീപമുള്ള വീട്ടുമുറ്റത്തായിരുന്നു വാഹനം നിർത്തിയിട്ടിരുന്നത്.വീടിന് സമീപത്തെ ക്ഷേത്രത്തിൽ ഉത്സവത്തിന് പാർത്ഥേശനും കുടുംബവും പോയി തിരികെ രാത്രി പത്തരയോടെ വീട്ടിലെത്തിയപ്പോഴാണ് വാഹനത്തിന്റെ ചില്ല് തകർത്ത വിവരം അറിയുന്നതെന്ന് പാർത്ഥേശൻ പറഞ്ഞു..മുമ്പും പ്രദേശത്ത് ഇത്തരത്തിൽ സാമൂഹ്യവിരുദ്ധ ആക്രമണം നടന്നിട്ടുള്ളതായി പ്രദേശവാസികൾ പറഞ്ഞു.ആക്രമണത്തിൽ വാനിന്റെ പിൻഭാഗത്തെ ചില്ല് പൂർണ്ണമായി തകർന്നു.സംഭവം സംബന്ധിച്ച് അടിമാലി പൊലീസിൽ പരാതി നൽകിയതായി പാർത്ഥേശൻ അറിയിച്ചു.സംഭവത്തിൽ ബി. ഡി. ജെ. എസ് ജില്ലാ പ്രസിഡന്റ് വി. ജയേഷ് പ്രതിഷേധിച്ചു.