kpcc

കോട്ടയം: ജില്ലാ കോൺഗ്രസ് നേതൃയോഗം തിരുവഞ്ചൂർ രാധാകൃഷ്‌ണൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. മുൻകാലനിലപാടുകൾക്ക് ഘടകവിരുദ്ധമായ തീരുമാനങ്ങളാണ് സി.പി.എം സ്വീകരിയ്‌ക്കുന്നതെന്നതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് വൈദ്യുതി സർചാർജ് ഈടാക്കാനുള്ള നടപടിയെന്ന് അദ്ദേഹം പറഞ്ഞു. കേന്ദ്ര-കേരള സർക്കാരുകൾ ജനങ്ങൾക്ക് താങ്ങാൻ പറ്റാത്ത വിധത്തിലുള്ള നികുതി ഭാരമാണ് അടിച്ചേൽപ്പിക്കുന്നതെന്നും തിരുവ‌ഞ്ചൂർ പറഞ്ഞു. ഡി.സി.സി. പ്രസിഡന്റ് ജോഷി ഫിലിപ്പ് അദ്ധ്യക്ഷത വഹിച്ചു. പാചകവാതക വിലവർദ്ധനവ്, കേരള സർക്കാരിന്റെ പുതിയ നികുതി നിർദ്ദേശങ്ങൾ, വൈദ്യുതി സർചാർജ് എന്നിവയ്ക്കെതിരെ ജില്ലയിലെ വില്ലേജ് ഓഫീസുകൾക്ക് മുമ്പിൽ 26ന് മണ്ഡലം കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ ധർണ നടത്താൻ യോഗം തീരുമാനിച്ചു. കെ.പി.സി.സി നേതാക്കളായ കെ.കെ. കുഞ്ഞുമുഹമ്മദ്, അഡ്വ. ടോമി കല്ലാനി, ലതികാ സുഭാഷ്, ഡോ. പി.ആർ. സോന, ഫിലിപ്പ് ജോസഫ്, മോഹൻ. കെ. നായർ, എ.കെ. ചന്ദ്രമോഹൻ, ബിജു പുന്നത്താനം, ജി. ഗോപകുമാർ, ജെയ്‌ജോൺ പേരയിൽ എന്നിവർ പ്രസംഗിച്ചു.