പാലാ: പഞ്ചാക്ഷരീ മന്ത്രധ്വനികളുയർന്ന പുണ്യ മുഹൂർത്തത്തിൽ പുലിയന്നൂർ മഹാദേവന് ഉത്സവക്കൊടിയേറ്റ്. ഇന്നലെ രാത്രി എട്ടിന് നടന്ന കൊടിയേറ്റിന് തന്ത്രി മനയത്താറ്റ് ഇല്ലം അനിൽ ദിവാകരൻ നമ്പൂതിരി, മേൽശാന്തി മുണ്ടക്കൊടി വിഷ്ണു നമ്പൂതിരി എന്നിവർ മുഖ്യകാർമ്മികത്വം വഹിച്ചു. കൊടിയേറ്റിന് മുന്നോടിയായി ഭജന, ഇരട്ടത്തായമ്പക, എന്നിവ നടന്നു. കൊടിയേറ്റിന് ശേഷം കൊടിയേറ്റ് സദ്യ, മിഥുൻ ജയരാജ് നയിച്ച മ്യൂസിക്കൽ ഫ്യൂഷൻ എന്നിവയുമുണ്ടായിരുന്നു. രാത്രി ഒമ്പതിന് കാണിക്കമണ്ഡത്തിൽ ദിക്ക് കൊടി ഉയർത്തി. ഇത്തവണ കൊടിയേറ്റിന് നൂറുകണക്കിനു ഭക്തരാണെത്തിയത്
ക്ഷേത്രത്തിൽ ഇന്ന്
ഇന്ന് മുതൽ 20 വരെ ഉത്സവദിവസങ്ങളിൽ രാവിലെ 8.30 മുതൽ ശ്രീബലി എഴുന്നള്ളത്ത്,10ന് ഉത്സവബലി,ഉത്സവബലിദർശനം,പ്രസാദമൂട്ട് എന്നിവയുണ്ട്. തിരുവരങ്ങിൽ ഇന്ന് രാവിലെ 10.15 മുതൽ അക്ഷരശ്ലോക സദസ്സ്, 12.15ന് തിരുവാതിര കളി, 17ന് ഓട്ടംതുള്ളൽ, വൈകിട്ട് 6.30ന് മേജർ സെറ്റ് കഥകളി -കിരാതം-പ്രഹ്ലാദചരിതം, 8.15ന് കൊടിക്കീഴിൽ വിളക്ക്.