കോട്ടയം: തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിൽ 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ വോട്ടർപട്ടിക തന്നെ ഉപയോഗിക്കണം എന്ന ഹൈക്കോടതി വിധിക്കെതിരായി സംസ്ഥാന തെരെഞ്ഞെടുപ്പ് കമ്മീഷൻ അപ്പീൽ നൽകി തിരഞ്ഞെടുപ്പ് നീട്ടരുതെന്ന് ജോസ് കെ.മാണി എം.പി പറഞ്ഞു. ഒക്‌ടോബറിൽ നടക്കേണ്ട തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പ് അകാരണമായി നീണ്ടുപോകാൻ ഇത് ഇടയാക്കും. ഹൈക്കോടതി വിധി അംഗീകരിക്കുകയാണ് കമ്മീഷൻ ചെയ്യേണ്ടത്. സമയബന്ധിതമായി തിരഞ്ഞെടുപ്പ് നടത്തുന്നുവെന്ന് ഉറപ്പുവരുത്താൻ ബാദ്ധ്യതയുള്ള സംസ്ഥാനസർക്കാരിന്റെ ഇക്കാര്യത്തിലെ കള്ളക്കളി അവസാനിപ്പിക്കണമെന്നും ജോസ് കെ.മാണി പറഞ്ഞു.