കോട്ടയം: സാമൂഹ്യ സേവനത്തിനും ജീവകാരുണ്യ പ്രവർത്തനങ്ങൾക്കുമായി പുതുതായ് രൂപീകരിച്ച 'സ്നേഹസേവനം ഗ്ലോബൽ ട്രസ്റ്റ്" സംഘടനയുടെ ഉദ്ഘാടനം കോട്ടയം ഐ.എം.എ ഹാളിൽ തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ നിർവഹിച്ചു. സ്നേഹസേവനം ഗ്ലോബൽ ട്രസ്റ്റ് രക്ഷാധികരി എ.ജി. തങ്കപ്പൻ അദ്ധ്യക്ഷത വഹിച്ചു. പി.യു. തോമസ്, ഡോ. കെ.പി ജയപ്രകാശ് എന്നിവർക്ക് സ്നേഹസേവന പുരസ്ക്കാരവും നൽകി. അംഗത്വ വിതരണം നഗരസഭാ ചെയർപേഴ്സൺ ഡോ. പി.ആർ. സോനയും രോഗികൾക്കുള്ള സഹായ വിതരണം ദർശന ഡയറക്ടർ ഫാ. എമിൽ പുള്ളിക്കാട്ടിലും നിർവഹിച്ചു. കേരളകൗമുദി പ്രത്യേക ലേഖകൻ വി. ജയകുമാർ, സേവാഭാരതി ജില്ലാ പ്രസിഡന്റ് ഡോ. കൃഷ്ണൻ നമ്പൂതിരി, സ്നേഹസേവനം പ്രസിഡന്റ് പി.ബി. ബാലു, സെക്രട്ടറി സുരേഷ് വട്ടയ്ക്കൽ എന്നിവർ പ്രസംഗിച്ചു. നിർദ്ധനരും രോഗികളും അടക്കം നിരവധി ആളുകൾക്ക് സഹായധനം നൽകി.