കോട്ടയം: ജനാധിപത്യ കേരള കോൺഗ്രസ് ജില്ലാതിരഞ്ഞെടുപ്പ് ഇന്ന് ഉച്ചകഴിഞ്ഞ് 3ന് കോട്ടയത്ത് ജനാധിപത്യ കോൺഗ്രസ് ഓഫീസിൽ നടക്കും. പാർട്ടി ചെയർമാൻ ഫ്രാൻസിസ് ജോർജ്, വർക്കിംഗ് ചെയർമാൻ ഡോ. കെ.സി ജോസഫ്, ഡെപ്യൂട്ടി ചെയർമാൻ പി.സി.ജോസഫ്, വൈസ് ചെയർമാൻ ആന്റണി രാജു, ട്രഷറർ വക്കച്ചൻ മറ്റത്തിൽ, ജനറൽ സെക്രട്ടറിമാരായ എ.പി. പോളി, ഏലീയാസ് സഖറിയാസ്, അജിത സാബു, അഡ്വ. ഫ്രാൻസിസ് തോമസ്, തോമസ് കുന്നപ്പള്ളി,ജോസ് പാറേക്കാട്ട്, അഡ്വ.മൈക്കിൾ ജയിംസ്, ജയിംസ് കുര്യൻ, തുടങ്ങിയ നേതാക്കൾ പങ്കെടുക്കുമെന്ന് ജില്ലാ പ്രസിഡന്റ് മാത്യൂസ് ജോർജ് അറിയിച്ചു.