പാലാ: അന്തീനാട് മഹാദേവ ക്ഷേത്രത്തിൽ ഉത്സവം നാളെ മുതൽ 22വരെ നടക്കും. നാളെ രാവിലെ 10ന് കൊടിക്കയർ സമർപ്പണം, രാത്രി ഒൻപതിന് കൊടിയേറ്റ്. ചൊവ്വാഴ്ച മുതൽ വ്യാഴാഴ്ച വരെ രാവിലെ 9.30ന് ഉൽസവബലി, 11ന് ഉൽസവബലി ദർശനം,വൈകിട്ട് അഞ്ചിന് കാഴ്ചശ്രീബലി,രാത്രി 9.30ന് വിളക്കിനെഴുന്നള്ളത്ത്. ചൊവ്വാഴ്ച രാത്രി എട്ടിന് ഭക്തി ഗാനമേള. വെള്ളിയാഴ്ച രാവിലെ ഒൻപതിന് കാവടി ഘോഷയാത്ര അല്ലാപ്പാറ പുളിയൻമാക്കലിൽ നിന്ന് ആരംഭിക്കും. 12.30ന് കാവടി അഭിഷേകം,വൈകിട്ട് ആറിന് കാഴ്ചശ്രീബലി,രാത്രി 10ന് ബാലെ,തുടർന്ന് ശിവരാത്രി പൂജ, പള്ളിവേട്ട എഴുന്നള്ളിപ്പ്. ശനിയാഴ്ച രാവിലെ ഒൻപതിന് ആറാട്ട് പുറപ്പാട്,കൊടിയിറക്ക്