അടിമാലി: ഇടവഴിയിലൂടെ നടന്ന് പോകുകയായിരുന്ന വീട്ടമ്മയുടെ മാല കവർന്നു. അടിമാലി മച്ചിപ്ലാവ് ചെരുപ്പ് കുടിയിൽ സണ്ണിയുടെ ഭാര്യ ഗ്രേസി (52) യുടെ രണ്ട് പവൻ തൂക്കമുള്ള സ്വർണ്ണമാലയാണ് ശനിയാഴ്ച വൈകുനേരം നാല് മണിയോടെയാണ് മോഷ്ടാവ് കവർന്നത്.അസീസി പളളിയിലെ ജീവനക്കാരിയാണ് ഗ്രേസി .ജോലി കഴിഞ്ഞ് ഇടവഴിയിലൂടെ വീട്ടിലേക്ക് പോകുമ്പോൾ ഒരാൾ വഴിയിൽ ഫോണിൽ സംസാരിച്ച് നിൽക്കുന്നത് കണ്ടു. അടുത്തെത്തിയപ്പോൾ ഇയാൾ തന്റെ കഴുത്തിൽ കിടന്ന മാല വലിച്ച് പൊട്ടിച്ച് കടന്ന് കളഞ്ഞതായാണ് ഗ്രേസിയുടെ മൊഴി.ഗ്രേസിയുടെ വിവരത്തിന്റെ അടിസ്ഥാനത്തിൽ പൊലീസ് പ്രതിയുടെ രൂപരേഖ തയ്യാറാക്കി പുറത്ത് വിട്ടു. അടിമാലി എസ്.ഐ. സി.ആർ. സന്തോഷിന്റെ നേത്യത്വത്തിൽ അന്വേഷണം ഊർജ്ജിതമാക്കി.