cpi-jpg

തലയോലപ്പറമ്പ്: പാചക വാതക വില വർധിപ്പിച്ച കേന്ദ്ര സർക്കാർ നടപടിയിൽ പ്രതിഷേധിച്ച് സി.പി.ഐ നേതൃത്വത്തിൽ തലയോലപ്പറമ്പിൽ പ്രതിഷേധ പ്രകടനവും പൊതുയോഗവും നടത്തി. പഴയകാല പിടിവണ്ടിയിൽ ഗ്യാസ് സിലിണ്ടർ സ്ത്രീകൾ വലിച്ചുകൊണ്ടാണ് പ്രതിഷേധിച്ചത്. ഔട്ട് പോസ്റ്റ് ജങ്ഷനിൽ ചേർന്ന പ്രതിഷേധ സമ്മേളനം എ.ഐ.ടി.യു.സി. ജില്ലാ പ്രസിഡന്റ് ടി.എൻ മേശൻ ഉദ്ഘാടനം ചെയ്തു. പ്രകടനത്തിന് മണ്ഡലം സെക്രട്ടറി ജോൺ വി.ജോസഫ്, അസി. സെക്രട്ടറി കെ.എസ് രത്‌നാകരൻ, എ.എം അനി, പി.എസ് പുഷ്പമണി, കെ.ആർ ചിത്രലേഖ, കെ.വേണുഗോപാൽ, പി.ആർ ശരത് രവീന്ദ്രൻ, എം.ജി രൺജിത്ത് എന്നിവർ നേതൃത്വം നൽകി.


വൈക്കം: പാചക വാതക വില കുത്തനെ കൂട്ടിയ കേന്ദ്ര സർക്കാർ നടപടിയിൽ പ്രതിഷേധിച്ച് കേരള മഹിളാസംഘം വൈക്കം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വൈക്കം ഹെഡ് പോസ്റ്റ് ഓഫീസിനുമുന്നിൽ മാർച്ചും ധർണയും നടത്തി. ജില്ലാ സെക്രട്ടറി ലീനമ്മ ഉദയകുമാർ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ശ്രീദേവി ജയൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി മായാ ഷാജി, സരസമ്മ വിജയൻ, രത്‌നമ്മ പത്മനാഭൻ, കെ.പ്രിയമ്മ, ഷീലാ സുരേശൻ എന്നിവർ പ്രസംഗിച്ചു. പി.ആർ രജനി., സിന്ധു മധുസൂദനൻ, രമണി മേശൻ, ജാൻസി സോമൻ, സതി മംഗളാനന്ദൻ എന്നിവർ നേതൃത്വം നൽകി.