കുറവിലങ്ങാട് : കോഴാ നരസിംഹസ്വാമി ക്ഷേത്ര ഉത്സവം ഇന്ന് മുതൽ 22 വരെ നടക്കും. ഇന്ന് വൈകിട്ട് 6.30 ന് കൊടിക്കയർ കൊടിക്കൂറ സമർപ്പണം. രാത്രി 7 ന് കൊടിയേറ്റ് ,തന്ത്രി മനയത്താറ്റ് അനിൽ ദിവാകരൻ നമ്പൂതിരി മുഖ്യകാർമ്മികത്വം വഹിക്കും. നാളെ രാത്രി 7 ന് പാഠകം, 8 ന് ശ്രീഭൂതബലി , 19 ന് രാത്രി 7 ന് ഓട്ടംതുള്ളൽ , 20 ന് രാവിലെ 9 ന് ഉത്സവബലി. 11.30 ന് ഉത്സവബലി ദർശനം, രാത്രി 7 ന് ചാക്യാർകൂത്ത്, 21 ന് രാത്രി 9.30 ന് വലിയവിളക്ക്, വലിയ കാണിക്ക. 22 ന് രാവിലെ 9.30 ന് ഭജൻസ്, 11.30 ന് തിരുവോണപൂജ ദർശനം, രാത്രി 8 ന് ആറാട്ട്‌.