ഇടമറ്റം : പങ്കപ്പാട്ട് മഹാദേവ ക്ഷേത്രത്തിലെ ശിവരാത്രി മഹോത്സവം 20നും 21 നും നടക്കും. ചടങ്ങുകൾക്ക് തന്ത്രി കുരുപ്പക്കാട്ട് നാരായണൻ നമ്പൂതിരി മുഖ്യകാർമ്മികത്വം വഹിക്കും. 20 ന് രാവിലെ 6 ന് ഗണപതിഹോമം, വൈകിട്ട് 5.30 ന് പ്രദോഷപൂജ, 6 ന് വിഷ്ണുനടയിൽ കൽവിളക്ക് സമർപ്പണം, 7ന് ഹാസ്യാനുകരണസംഗീതസംഗമം. മഹാശിവരാത്രി ദിനമായ 21 ന് രാവിലെ 6 ന് ഗണപതിഹോമം, 7 ന് പുരാണ പാരായണം, 8 ന് കലശപൂജ, കലശാഭിഷേകം, 9.30 ന് ശ്രീഭൂതബലി, 10 ന് ശ്രീബലി എഴുന്നള്ളത്ത്, സ്‌പെഷ്യൽ പഞ്ചാരിമേളം,12.30 ന് മഹാപ്രസാദമൂട്ട്, വൈകിട്ട് 5 ന് കാഴ്ചശ്രീബലി, 6 ന് ദീപക്കാഴ്ച, 7 ന് ആകാശ ദൃശ്യവിസ്മയം, 7.30 ന് പാചക വിദഗ്ദ്ധരായ ഉമേഷ് കിഴക്കേക്കുറ്റ്, ഗോപാലകൃഷ്ണൻ നായർ പൈകത്താഴെ എന്നിവരെ ആദരിക്കൽ, 8 ന് തിരുവനന്തപുരം ജോസ്‌കോയുടെ ഗാനമേള, 10.30 ന് കൂപ്പൺ നറുക്കെടുപ്പ് ,11 ന് ശിവരാത്രിപൂജ.