ചങ്ങനാശേരി: പി.എ. സെയ്തു മുഹമ്മദ് അനുസ്മരണ സമ്മേളനം 20ന് വൈകിട്ട് അഞ്ചിന് വി.ആർ.ബി ഭവനിലെ പി.ജെ ശാമുവൽ സ്മാരക ഓഡിറ്റോറിയത്തിൽ നടക്കും. സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം വൈക്കം വിശ്വൻ ഉദ്ഘാടനം ചെയ്യും. എം.ടി ജോസഫ്, എ.വി റസ്സൽ, കൃഷ്ണകുമാരി രാജശേഖരൻ, ഏരിയാ സെക്രട്ടറി കെ.സി ജോസഫ് എന്നിവർ പങ്കെടുക്കും.