fire-station

ചങ്ങനാശേരി: നഗരമദ്ധ്യത്തിൽ സ്ഥിതി ചെയ്യുന്ന അഗ്‌നിശമനസേന ഇപ്പോൾ പ്രവർത്തിക്കുന്നത് ഇല്ലായ്മകളുടെ നടുവിൽ. അഗ്‌നിശമനസേന കേന്ദ്രത്തിനുള്ള രണ്ട് ഫയർ എൻജിനുകൾ ഒരെണ്ണത്തിന്റെ ടയർ പൂർണമായും തേഞ്ഞു. രണ്ടാമത്തേതാകട്ടെ, 12 വർഷം പഴക്കം ചെന്നതും. തകരാറുള്ളതിനാൽ ഇത് പ്രവർത്തനരഹിതവുമാണ്. വേനൽ കൂടിവരുന്ന സാഹചര്യത്തിൽ നിരവധി തീപിടിത്തങ്ങളാണ് പ്രദേശത്തുണ്ടാകുന്നത്. നിലവിൽ എന്തെങ്കിലും അപകടം നടന്നാൽ കോട്ടയം, തിരുവല്ല, മല്ലപ്പള്ളി എന്നിവിടങ്ങളിൽ നിന്ന് ഫയർ എൻജിൻ എത്തിക്കേണ്ട സ്ഥിതിയാണ്. വാഹനത്തിന്റെ അറ്റകുറ്റപ്പണിയിനത്തിൽ വർക്‌ഷോപ്പുകളിലായി ഒരു ലക്ഷം രൂപയോളം കൊടുക്കുവാനുണ്ട്. അടിയന്തിരമായി വേണ്ട നടപടികൾ കൈക്കൊള്ളണമെന്നാണ് ജീവനക്കാരുടെ ആവശ്യം.

 ഫോണുമില്ല,​ നെറ്റുമില്ല...!

ആറു മാസത്തെ ബിൽ തുക കുടിശിക വരുത്തിയതിനാൽ ബി.എസ്.എൻ.എൽ ടെലിഫോൺ ബന്ധം വിഛേദിച്ചിരുന്നു. ഓഫീസിലെ ഇന്റർനെറ്റ് സംവിധാനവും നിലച്ചു. അതിനാൽ, ആരെങ്കിലും വിളിച്ചാൽ തിരികെ ബന്ധപ്പെടാൻ സാധിക്കാത്ത അവസ്ഥയിലാണ്.