കോട്ടയം: അഖില കേരള ചേരമർ ഹിന്ദു മഹാസഭയുടെ (എ.കെ.സി.എച്ച്.എം.എസ് ) സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി ഇന്ന് കോട്ടയം നഗരത്തിൽ ഗതാഗത നിയന്ത്റണം ഏർപ്പെടുത്തി. ഇന്നു വൈകിട്ട് മൂന്നു മുതലാണ് നഗരത്തിൽ നിയന്ത്രണം ഏർപ്പെടുത്തിരിക്കുന്നത്.
നിയന്ത്രണം ഇങ്ങനെ
കെ.കെ റോഡിൽ കിഴക്കു നിന്നും ചങ്ങനാശ്ശേരി ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ കഞ്ഞിക്കുഴിയിൽ നിന്നും ഇടത്തേയ്ക്കു തിരിഞ്ഞു ദേവലോകം വഴി പോകേണ്ടതാണ്.
കെ.കെ റോഡിൽ കിഴക്കു നിന്നും ടൗണിലേക്ക് വരുന്ന വാഹനങ്ങൾ ഈസ്റ്റ് പൊലീസ് സ്റ്റേഷൻ ജംഗ്ഷനിൽ നിന്നും വലത്തേക്ക് തിരിഞ്ഞു പൊലീസ് ക്ലബ് - ലോഗോസ് ജംഗ്ഷൻ - ശാസ്ത്രി റോഡ് വഴി നാഗമ്പടം ഭാഗത്തേക്ക് പോകേണ്ടതാണ്.
ടൗണിൽ നിന്നും കെ.കെ റോഡിൽ കിഴക്കോട്ടു പോകേണ്ട വാഹനങ്ങൾ ലോഗോസ് ജംഗ്ഷൻ - റബർ ബോർഡ് - കഞ്ഞിക്കുഴി വഴി പോകേണ്ടതാണ്.
എം.സി. റോഡിൽ ചിങ്ങവനം ഭാഗത്തു നിന്നും വരുന്ന വാഹനങ്ങൾ സിമന്റു കവലയിലെത്തി ബൈപാസ് റോഡിൽ പാറേച്ചാൽ-തിരുവാതുക്കൽ -കുരിശുപള്ളി-അറുത്തൂട്ടി-ചാലുകുന്നു- ചുങ്കം വഴി പോകേണ്ടതാണ്.
നാഗമ്പടം ഭാഗത്തു നിന്നും കുമരകം ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ ബേക്കർ ജംഗ്ഷൻ - ചാലുകുന്നു - അറുത്തൂട്ടി വഴി പോകേണ്ടതാണ്.
എം.സി റോഡിൽ ഏറ്റുമാനൂർ ഭാഗത്തു നിന്നും വരുന്ന വാഹനങ്ങൾ എസ്.എച്ച് മൗണ്ട് ജംഗ്ഷനിൽ നിന്നും ഇടത്തേക്ക് തിരിഞ്ഞു വട്ടമൂട് പാലം - ഇറഞ്ഞാൽ വഴി കഞ്ഞിക്കുഴിയിലെത്തി പോകണം.