ചങ്ങനാശേരി: ആഘോഷങ്ങൾ അഗതികൾക്കൊപ്പം എന്ന സന്ദേശത്തിന്റെ ഭാഗമായി ചങ്ങനാശേരി കേന്ദ്രമായി പ്രവർത്തിക്കുന്ന മൈത്രീ ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തിൽ ശ്രീനാരായണ ഗുരുദേവന്റെ ശിഷ്യപ്രമുഖനായിരുന്ന സത്യവൃത സ്വാമിയുടെ ജന്മദിനാഘോഷം നടന്നു.
കിടങ്ങറ സ്‌നേഹതീരം അഗതിമന്ദിരത്തിൽ നടന്ന യോഗം വെളിയനാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലൈലാ രാജു ഉദ്ഘാടനം ചെയ്തു. വെളിയനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.പി സജീവ് അദ്ധ്യക്ഷത വഹിച്ചു. മൈത്രീ ജനകീയ കൂട്ടായ്മയുടെ ചെയർമാൻ മൈത്രീ ഗോപീകൃഷ്ണൻ ആമുഖ പ്രസംഗം നടത്തി. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ രമാദേവി, സിസ്റ്റർ ജെസ്സി, ജി. ഓമന, ജോസഫ്, ജി.ലക്ഷ്മണൻ, കെ.ഗോപി, ആഷിക് മണിയംകുളം എന്നിവർ പങ്കെടുത്തു. വിജയൻ ചെമ്പരത്തിമൂട് സ്വാഗതവും രഞ്ജിത്ത് ബി. പുന്നക്കുന്നം നന്ദിയും പറഞ്ഞു. അന്നദാനവും നടന്നു.