kob-shinoj

കാഞ്ഞിരപ്പള്ളി: വീടിന്റെ ടെറസിൽ കിടന്നുറങ്ങിയ ആൾ രാവിലെ വീട്ടുമുറ്റത്ത് മരിച്ച നിലയിൽ കണ്ടെത്തി. പാറത്തോട് വെളിച്ചിയാനി സെന്റ് തോമസ് ഫൊറോനാ പള്ളിക്കു സമീപം കോഴിമല ഷിനോജ് (44) ആണ് മരിച്ചത്. ശനിയാഴ്ച രാത്രിയാണ് ചൂടു കാരണം വീടിന്റെ ടെറസിന്റെ മുകളിൽ ഉറങ്ങാൻ കിടന്നത്. ഞായറാഴ്ച രാവിലെ വീടിന്റെ മുറ്റത്ത് മരിച്ച നിലയിൽ കാണുകയായിരുന്നു. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ മൃതദേഹം പോസ്റ്റ്‌മോർട്ടം ചെയ്തു ഞായറാഴ്ച ഉച്ചകഴിഞ്ഞു വീട്ടിലെത്തിച്ചു. സംസ്‌ക്കാരം തിങ്കളാഴ്ച പകൽ രണ്ടിന് വെളിച്ചിയാനി സെൻറ്റ് തോമസ് ഫൊറോനാ പള്ളി സെമിത്തേരിയിൽ. ഭാര്യ: ഷീബ മുക്കുളം മുതുകുന്നേൽ കുടുംബാംഗമാണ്. മക്കൾ: കുര്യൻ, എയ്ഞ്ചൽ. ഷിനോജ് റൂഫിംഗ് ജോലിക്കാരനാണ്.