velan-mahila
കേരള വേലൻ മഹിളാ മഹാജനസഭ സംസ്ഥാന സമ്മേളനം സി. കെ. ആശ. എം. എൽ. എ. ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: പാർശ്വവൽക്കരിക്കപ്പെട്ട അദ:സ്ഥിത ജനവിഭാഗത്തെ ജീവിതത്തിന്റെ പൊതുധാരയിൽ എത്തിക്കാൻ ഭരണഘടന നല്കുന്ന സംവരണം എന്ന അവകാശത്തെ അട്ടിമറിക്കാൻ നടക്കുന്ന ശ്രമങ്ങൾക്കെതിരേ പട്ടികജാതി സംഘടനകൾ ഒന്നിച്ചുനിന്ന് പോരാടണമെന്ന് കേരള വേലൻ മഹിളാ മഹാജന സഭ സംസ്ഥാന സമ്മേളനം ആവശ്യപ്പെട്ടു. എയ്ഡ്‌സ് മേഘലയിലെ നിയമനങ്ങൾ പി. എസ്. സി. യ്ക്ക് വിടുക , സ്ത്രീകൾക്കും കുട്ടികൾക്കും നേരെ നടക്കുന്ന പീഡനങ്ങൾ ഇല്ലാതെയാക്കുന്നതിന് എതിരെ ബോധവത്ക്കരണം നടത്തുക, വിദ്യാഭ്യാസ ആനൂകൂല്ല്യങ്ങൾ കാലോചിതമായി വർദ്ധിപ്പിക്കുക, സ്വകാര്യ മേഘലയിൽ സംവരണം ഏർപ്പെടുത്തുക എന്നീ ആവശ്യങ്ങളും സമ്മേളനം മുന്നോട്ട് വച്ചു. സി. കെ. ആശ. എം. എൽ. എ. ഉദ്ഘാടനം ചെയ്തു. മഹിളാ മഹാജനസഭ സംസ്ഥാന പ്രസിഡന്റ് അഡ്വ: ആശമോൾ അദ്ധ്യക്ഷത വഹിച്ചു. കേരള വേലൻ മഹാജനസഭ സംസ്ഥാന രക്ഷാധികാരി ഡി. എസ്. പ്രസാദ് മുഖ്യ പ്രഭാഷണം നടത്തി. . സെക്രട്ടറി ലളിത ശശീന്ദ്രൻ, സംസ്ഥാന ജോയിന്റ് സെക്രട്ടറി എം. ആർ. ശാന്ത, സംസ്ഥാന ട്രഷറർ പി. വി. ഷാജിൽ, വേലൻ മഹാസഭ സംസ്ഥാന പ്രസിഡന്റ് കെ. ഇ. മണിയൻ, വൈസ് പ്രസിഡന്റ് കെ. എൻ. ലൗജൻ, ജോയിന്റ് സെക്രട്ടറി ഷാജി, സംസ്ഥാന ട്രഷറർ കെ. കെ. സുലോചന, എസ്. എസ്. രാധാകൃഷ്ണൻ , കെ. വി. അജി , അഡ്വ: ജിഷ അശോക് എന്നിവർ പ്രസംഗിച്ചു.