madhyam-sangam

വൈക്കം: മതാതീത ആത്മീയതയുടെ പുണ്യഭൂമിയാണ് നവജ്യോതി കരുണാകരഗുരുവിനാൽ സ്ഥാപിതമായ ശാന്തിഗിരി ആശ്രമമെന്ന് അഡ്വ. എ. എം. ആരിഫ്. പി. പറഞ്ഞു. മാനവരാശിയെ നന്മയിലേക്ക് നയിക്കുവാൻ ഗുരു നല്കിയ തത്വസംഹതികളാണ് അന്നദാനവും ആതുരസേവനവും ആത്മബോധനവുമെന്നും എം. പി. പറഞ്ഞു. വൈക്കം ശാന്തിഗിരി ആശ്രമത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച മാദ്ധ്യമ കുടുംബസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ധേഹം. മാദ്ധ്യമ പ്രവർത്തന രംഗത്ത് 50 വർഷം പിന്നിട്ട മാതൃഭൂമി ലേഖകൻ കുഞ്ഞച്ചനെ ചടങ്ങിൽ ഉപഹാരങ്ങൾ നല്കി ആദരിച്ചു. വിവിധ രംഗങ്ങളിൽ കഴിവ് തെളിയിച്ച ഡോ: അനൂപ്, ബദരിനാഥ് എന്നിവരെയും ചടങ്ങിൽ ആദരിച്ചു. നഗരസഭ ചെയർമാൻ ബിജു . വി. കണ്ണേഴൻ അധ്യക്ഷത വഹിച്ചു. പി. ജി. രമണൻ, എൻ. അനിൽ ബിശ്വാസ്, ബിജേഷ്, വി. നന്ദുലാൽ, എ. ജി. എം. വിജയൻ , മായ ഷാജി, ബ്രഹ്മചാരി അനൂപ്, കെ. എസ്. സജീവൻ, വിജയൻ മാച്ചേരി എന്നിവർ പ്രസംഗിച്ചു.