വൈക്കം: എസ്. എൻ. ഡി. പി. യോഗം കൊതവറ 118ാം നമ്പർ ശാഖയുടെ കെ. ആർ . നാരായണൻ സ്മാരക കുടുംബയൂണിറ്റിന്റെ വാർഷികവും കുടുംബസംഗമവും യൂണിയൻ പ്രസിഡന്റ് പി. വി. ബിനീഷ് ഉദ്ഘാടനം ചെയ്തു.
ശാഖ പ്രസിഡന്റ് വി. വി. ഷാജി വെട്ടത്തിൽ അദ്ധ്യക്ഷത വഹിച്ചു. ഗുരുവിന്റെ ഈശ്വരീയഭാവം വിഷയത്തെക്കുറിച്ച് അയ്മനം രഞ്ജിത്ത് തന്ത്രികൾ അനുഗ്രഹ പ്രഭാഷണം നടത്തി. യൂണിയൻ വൈസ് പ്രസിഡന്റ് കെ. ടി. അനിൽകുമാർ, അഭിലാഷ് വടക്കേത്തറ, കെ. വി. പ്രസന്നൻ, പി. എസ്. കരുണാകരൻ, ഷീല ഷിബു, ഷാജി വിഷ്ണിനിവാസ്, ചന്ദ്രബാബു താഴത്തുവീട്ടിൽ, മഞ്ചു സതീഷ്‌കുമാർ, ഗുരുപ്രസാദ് മണയിൽ , സിജോമോൻ എന്നിവർ പ്രസംഗിച്ചു