cong

വൈക്കം: കേരള കോൺഗ്രസ്സ് (എം). വൈക്കം നിയോജക മണ്ഡലം കമ്മിറ്റിയുടെ പ്രവർത്തക കൺവൻഷൻ ഏപ്രിൽ 29 ന് കോട്ടയം നെഹ്‌റു സ്‌റ്റേഡിയത്തിൽ നടത്തുന്ന കെ. എം. മാണി സ്മൃതി സംഗമത്തിൽ നിയോജക മണ്ഡലത്തിൽ നിന്നും മൂവായിരം പ്രവർത്തകരെ പങ്കെടുപ്പിക്കാൻ തീരുമാനിച്ചു.
സമ്മേളനം ജില്ലാ പ്രസിഡന്റ് സണ്ണി തെക്കേടം ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ജോയി ചെറുപുഷ്പം അധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് മാധവൻകുട്ടി കറുകയിൽ , എബ്രഹാം പഴയകടവൻ, പി. വി. കുര്യൻ, എബ്രഹാം തോട്ടുപുറം , റെജി ആറാക്കൻ, കെ. കെ. സുരേന്ദ്രൻ, മോളി കുര്യൻ, പ്രസന്ന കുമാരി, ആന്റണി കളമ്പുകാടൻ, ലൂക്ക് മാത്യു എന്നിവർ പ്രസംഗിച്ചു.