തലയോലപ്പറമ്പ്: കെ. ആർ. എൻ. എസ്. എസ്.എൻ.ഡി.പി. യൂണിയനിലെ 2071 ഇടയ്ക്കാട്ടുവയൽ ശാഖയിൽ നടന്ന വിശേഷാൽ പൊതുയോഗവും ശ്രീനാരായണ സംഗമവും യൂണിയൻ സെക്രട്ടറി എസ്. ഡി. സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു. ശാഖ പ്രസിഡന്റ് വി. കെ കൃഷ്ണൻകുട്ടി അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി രവി കുമാർ ഗുരു ദേവക്ഷേത്രത്തിലെ ഉത്സവത്തിന്റെ വരവ് ചെലവു കണക്കുകൾ അവതരിപ്പിച്ചു. വനിതാ സംഘം പ്രസിഡന്റ് ഉഷാ മോഹനൻ, സെക്രട്ടറി സലീല കൃഷ്ണൻകുട്ടി, ഗിരിജ കമൽ, ക്ഷേത്രം തന്ത്രി സുകുമാരൻ ശാന്തി, ജയൻ ബി. നാരായണൻ, വി.കെ മോഹനൻ, രത്നകുമാരി വിജയൻ,വത്സല രാമകൃഷ്ണൻ, സാബു വട്ടപ്പറമ്പിൽ, കെ. കെ വിജയൻ അഭിഷേക് സുനിൽ, മനോഹരൻ തുടങ്ങിയവർ പ്രസംഗിച്ചു .