manthri

നെടുംകുന്നം: വിദ്യാഭ്യാസ മേഖലയ്ക്ക് സംസ്ഥാന സർക്കാർ നൽകുന്ന പരിഗണന മാതൃകാപരമാണെന്ന് മന്ത്രി പി. തിലോത്തമൻ പറഞ്ഞു. നെടുംകുന്നം ഗവ.ഹയർസെക്കൻഡറി സ്‌കൂളിന്റ ശതാബ്ദി സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പിന്നാക്കം നിന്ന സർക്കാർ സ്‌കൂളുകൾ ദേശീയ നിലവാരത്തിലേക്ക് ഉയർത്താൻ കഴിഞ്ഞത് ഈ സർക്കാരിന്റ മികച്ച നേട്ടമാണെന്നും മന്ത്രി പറഞ്ഞു. എൻ.ജയരാജ് എം.എൽ.എ.അധ്യക്ഷത വഹിച്ചു. ശതാബ്ദി സ്മാരക മന്ദിരത്തിന്റ തറക്കല്ലിടൽ ഉമ്മൻ ചാണ്ടി എം.എൽ.എ.നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സെബാസ്റ്റ്യൻ കുളത്തുങ്കൽ മുഖ്യപ്രഭാഷണം നടത്തി. ജില്ലാപഞ്ചായത്തംഗം അജിത്ത് മുതിരമല, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി.ബാലഗോപാലൻനായർ, ബ്ലോക്കംഗം രാജേഷ് കൈടാച്ചിറ, പഞ്ചായത്തംഗങ്ങളായ ബീനാ നൗഷാദ്, ജോസഫ് ദേവസ്യ, ലതാ ഉണ്ണിക്കൃഷ്ണൻ, ജോ ജോസഫ്, പി.ടി.എ.പ്രസിഡന്റ് രഞ്ചി രവീന്ദ്രൻ, പ്രധാനാദ്ധ്യാപിക എം.ആർ.ശാന്തമ്മ എന്നിവർ പങ്കെടുത്തു.