ചങ്ങനാശേരി : ജനജാഗ്രതാ സമിതിയുടെ നേതൃത്വത്തിൽ മഹാറാലിയും ജനജാഗ്രതാ സമ്മേളനവും ഇന്ന് നടക്കും. റാലി റെയിൽവേ ബൈപാസ് ജംഗ്ഷനിൽ നിന്ന് വൈകിട്ട് 5ന് ആരംഭിക്കും. പെരുന്ന സ്റ്റാൻഡിൽ ചേരുന്ന സമ്മേളനം ഓൾ ഇന്ത്യാ റാവുത്തർ മുസ്ലിം അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് നൂറനാട് ഷാജഹാൻ ഉദ്ഘാടനം ചെയ്യും. കാഭാ സുരേന്ദ്രൻ മുഖ്യപ്രഭാഷണം നടത്തും.