പനമറ്റം: തേങ്ങ മുതൽ ചക്കക്കുരു വരെ ഇടിച്ച് ചമ്മന്തിയാക്കി വനിതാവേദി ഒരുക്കിയ പാചകപരിശീലനം. പനമറ്റം ദേശീയ വായനശാലയിലെ വനിതാവേദി ഒരുക്കിയ പാചക പരിശീലനത്തിലാണ് വിവിധ ഇനം ചമ്മന്തിയുടെ രഹസ്യം തുറന്നത്. ചക്കക്കുരു കൊണ്ടുപോലും ചമ്മന്തിയുണ്ടാക്കാം. പാചക വിദഗ്ദ്ധൻ എം.എൻ.ഗോപകുമാറായിരുന്നു പരിശീലകൻ. കറിവേപ്പില, പുതിനയില, ചക്കക്കുരു, ജാതിക്ക, മാങ്ങ, ഇഞ്ചി, കുരുമുളക്, തക്കാളി, തൈര്, പുളിയാറില, ഇലുമ്പപ്പുളി, കോവക്ക, ഉള്ളി, ബീറ്റ്രൂട്ട് ഇങ്ങനെ പലയിനം ചമ്മന്തികളുടെ കൂട്ടാണ് ഗോപകുമാർ പഠിപ്പിച്ചത്. തേങ്ങയില്ലാതെയും ചമ്മന്തിയുണ്ടാക്കാനുള്ള കൂട്ടും പരിശീലിപ്പിച്ചു. ഇഡ്ഡലിക്കും ദോശയ്ക്കുമായി ഔഷധഗുണമുള്ള ചമ്മന്തിക്കൂട്ടും പുതുമയായി.