എലിക്കുളം: വേനലാരംഭത്തിൽ തന്നെ ചൂടേറിയപ്പോൾ കാരക്കുളം, എലിക്കുളം മേഖലയിൽ ഏത്തവാഴ കൃഷിയിൽ വൻ നഷ്ടം. നൂറുകണക്കിന് ഏത്തവാഴകൾ ഇവിടങ്ങളിൽ ഉണങ്ങി നശിച്ചു. കാരക്കുളം തണ്ണിത്തോട്ട് മനോജിന്റെ നാനൂറോളം ഏത്തവാഴകളാണ് ഉണങ്ങി ഒടിഞ്ഞുവീണത്. ജലസേചന സൗകര്യമില്ലാത്ത ഇടങ്ങളിലെ കൃഷികളെല്ലാം നാശത്തിലാണ്. മനോജ് പാട്ടത്തിനെടുത്ത ഭൂമിയിൽ ബാങ്ക് വായ്പയെടുത്ത് നടത്തിയ കൃഷിയാണ് നശിച്ചത്.

മേഖലയിൽ മറ്റ് കൃഷികളേയും വേനൽ ബാധിച്ചിട്ടുണ്ട്. നെല്ല്, കുരുമുളക്, ജാതി എന്നിവയാണ് വേനൽച്ചൂടിൽ നാശമുണ്ടായ മറ്റ് വിളകൾ.