പൊൻകുന്നം: ആർ.എസ്.എസ് പൊൻകുന്നം സംഘജില്ല പി. പരമേശ്വരൻ അനുസ്മരണം നടത്തി. ആർ.എസ്.എസ്.പ്രാന്തീയ കാര്യകാരി സദസ്യൻ വി.കെ.വിശ്വനാഥൻ അനുസ്മരണ പ്രഭാഷണം നടത്തി. പൊൻകുന്നം ജില്ലാ സംഘചാലക് കെ.എൻ.രാമൻ നമ്പൂതിരി അദ്ധ്യക്ഷത വഹിച്ചു. വാഴൂർ തീർത്ഥപാദാശ്രമ മഠാധിപതി സ്വാമി പ്രജ്ഞാനാനന്ദ തീർത്ഥപാദർ, സന്യാസി മാർഗദർശകമണ്ഡൽ മുഖ്യകാര്യദർശി സ്വാമി സത്സ്വരൂപാനന്ദ, തീർത്ഥപാദാശ്രമ മുഖ്യകാര്യദർശി സ്വാമി ഗരുഡധ്വജാനന്ദ തീർത്ഥപാദർ, ജില്ലാ കാര്യവാഹ് എ.ബി.ഹരികൃഷ്ണൻ തുടങ്ങിയവർ പ്രസംഗിച്ചു.