ചിറക്കടവ്: ആറാട്ടുകുളവും പരിസരവും ദീപപ്രഭയിൽ മുങ്ങിയ ധന്യ വേളയിൽ മഹാദേവന് ആറാട്ട്. ആറാട്ടിനോടനുബന്ധിച്ച് ഇന്നലെ ചിറയുടെ കരയിൽ കൂടിവേല അവതരിപ്പിച്ചു. ഭഗവാനു മുൻപിൽ പരമ്പരാഗത അനുഷ്ഠാനങ്ങളോടെ വേലകളി നടത്തിയത് തെക്കുംഭാഗം, വടക്കുംഭാഗം വേലകളി സംഘങ്ങൾ ചേർന്നായിരുന്നു. ആറാടിയ ദേവനെ ചിറയുടെ കടവിൽ തന്നെ പ്രതിഷ്ഠിച്ചു. ആറാട്ടുകടവിലെ വിളക്കിൽ എണ്ണയൊഴിച്ചുതൊഴാൻ മണിക്കൂറുകളോളം തിരക്കായിരുന്നു. പുലർച്ചെയായിരുന്നു ആറാട്ട് എതിരേൽപ്പ്. ഈ സമയവും വൻഭക്തജനത്തിരക്കായിരുന്നു.