പൂഞ്ഞാർ: എസ്.എൻ.ഡി.പി യോഗം 108-ാം നമ്പർ പൂഞ്ഞാർ ശാഖയുടെ മങ്കുഴി ആകല്പാന്ത പ്രശോഭിനി ശ്രീസുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിൽ മഹാമൃതുഞ്ജയ ഹോമം നടത്തി. ക്ഷേത്രം തന്ത്രി ബാബു നാരായണൻ തന്ത്രിയുടെയും മേൽശാന്തി അജേഷ് പൂഞ്ഞാറിന്റെയും മുഖ്യകാർമികത്വത്തിലാണ് ചടങ്ങുകൾ നടന്നത്. രാവിലെ നടന്ന അഷ്ടദ്രവ്യ മഹാഗണപതി ഹോമത്തിലും മൃതുഞ്ജയ ഹോമത്തിലും നൂറുകണക്കിന് ഭക്തജനങ്ങൾ പങ്കെടുത്തു. ശാഖാ പ്രസിഡന്റ് എം.ആർ. ഉല്ലാസ്, സെക്രട്ടറി വി.എസ്. വിനു എന്നിവർ ചടങ്ങുകൾക്കു നേതൃത്വം നൽകി.