പാലാ: ആലപ്പുഴയിൽ നടക്കുന്ന എ.ഐ.ടി.യു.സി ജന്മ ശതാബ്ദി ദേശീയ സമ്മേളനത്തിൽ പാലാ മണ്ഡലത്തിൽ നിന്നും ആയിരം പേരെ പങ്കെടുപ്പിക്കാൻ പാലായിൽ ചേർന്ന സംഘാടക സമിതിയോഗം തീരുമാനിച്ചു. മാർച്ച് 1 ന് പതാക ദിനമായി ആചരിക്കും. അഡ്വ. സണ്ണി ഡേവിഡിന്റെ അദ്ധ്യക്ഷതയിൽ നടന്ന യോഗം സി.പി.ഐ പൂഞ്ഞാർ മണ്ഡലം സെക്രട്ടറി എം.ജി. ശേഖരൻ ഉദ്ഘാടനം ചെയ്തു. എ.ഐ.ടി.യു.സി ജില്ലാ വൈസ് പ്രസിഡന്റ് ബാബു കെ. ജോർജ്, കിസാൻ സഭ ജില്ല പ്രസിഡന്റ് അഡ്വ. തോമസ് വി.ടി, എ.ഐ.ടി.യു.സി മണ്ഡലം സെക്രട്ടറി പി.കെ. ഷാജകുമാർ തുടങ്ങിയവർ പ്രസംഗിച്ചു. ഭാരവാഹികളായി ബാബു കെ. ജോർജ്, അഡ്വ. തോമസ് വി.ടി, കെ.എസ്. മാധവൻ (രക്ഷാധികാരികൾ ), അഡ്വ. സണ്ണി ഡേവിഡ് (പ്രസിഡന്റ് ), പി.കെ. ഷാജകുമാർ (കൺവീനർ), എൻ. സുരേന്ദ്രൻ (ഖജാൻജി) എന്നിവരെ തെരെഞ്ഞെടുത്തു