വൈക്കം : കോടതി വിധികളുടെ മറവിൽ സംവരണം അട്ടിമറിക്കാനുള്ള നീക്കത്തെ ശക്തമായി ചെറുക്കുമെന്ന് ഭാരതീയ ദളിത് കോൺഗ്രസ്(ഐ) വൈക്കം ബ്ലോക്ക് നേതൃയോഗം. ദളിത് കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് കെ.സുരേഷ് കുമാറിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം കോൺഗ്രസ് (ഐ) ബ്ലോക്ക് ജനറൽ സെക്രട്ടറി ഇടവട്ടം ജയകുമാർ ഉദ്ഘാടനം ചെയ്തു. ദളിത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് രവി.വി.സോമൻ മുഖ്യപ്രഭാഷണം നടത്തി.എ.സനീഷ് കുമാർ, ജയ്ജോൺ പേരയിൽ, ജോൺ തറപ്പേൽ, കെ.കെ.കുട്ടപ്പൻ, വിജയമ്മ ബാബു, വൈക്കം ജയൻ, കെ. ചന്ദ്രൻ ,വർഗ്ഗീസ് പുത്തൻചിറ തുടങ്ങിയവർ പ്രസംഗിച്ചു. ദളിത് കോൺഗ്രസ് ബ്ലോക്ക് ഭാരവാഹികളായി കുഞ്ഞുമോൾ അശോകൻ, സുമേഷ് ടി.വി.പുരം (വൈസ് പ്രസിഡന്റുമാർ) ഓമന ശങ്കരൻ, രാജേഷ് തോട്ടകം, രാജേഷ് കല്ലറ (ജനറൽ സെക്രട്ടറിമാർ). പ്രജിൽ, സുരേഷ് മാടത്തിൽചിറ, ഷീല (ജോ. സെക്രട്ടറിമാർ). സദാനന്ദൻ (ട്രഷറർ) എന്നിവരെയും. മണ്ഡലം പ്രസിഡന്റുമാരായി എം.കെ.മഹേശൻ (വൈക്കം), സോമനാഥൻ ( ഉദയനാപുരം), ശരത് (ടിവി പുരം), പി.കെ.സുധൻ (തലയാഴം), അശോകൻ ( വെച്ചൂർ), രാജൻ (കല്ലറ) എന്നിവരെയും തിരഞ്ഞെടുത്തു.