തലയോലപ്പറമ്പ് : ബ്രഹ്മപുരം മാത്താനം ദേവീക്ഷേത്രത്തിലെ ഉത്സവത്തിന് ഇന്ന് കൊടിയേറും. രാവിലെ 4ന് പള്ളിയുണർത്തൽ നിർമാല്യം, വിശേഷാൽ പൂജകൾ. ഉച്ചയ്ക്ക് പ്രസാദമൂട്ട് വൈകിട്ട് 4ന് കൊടിക്കുറ, കൊടിക്കയർ സമർപ്പണം. 6.30ന് ദീപാരാധന തുടർന്ന് ക്ഷേത്രം തന്ത്റി കുമരകം എം.എൻ ഗോപാലൻ തന്ത്റിയുടെ മുഖ്യകാർമ്മികത്വത്തിൽ കൊടിയേറ്റ്. 7.30ന് തിരുവാതിര, 8ന് നാടൻ കലാമേള. 19 ന് വൈകിട്ട് 6.30ന് ദീപാരാധന, ശീതങ്കൻ തുള്ളൽ, നൃത്തനൃത്യങ്ങൾ, താലപ്പൊലി. 20ന് വൈകിട്ട് 4ന് വിളക്കുപൂജ, 6.30ന് ദീപാരാധന പുഷ്പാഭിഷേകം, താലപ്പൊലി, തിരുവാതിര, രാത്രി 9ന് മെഗാ കുറത്തിയാട്ടം. 21ന് വൈകിട്ട് 6.30ന് ദീപാരാധന 7ന് നൃത്തനൃത്യങ്ങൾ 8ന് ചാക്യാർകൂത്ത്, 9ന് കുംഭകുടം.22ന് രാവിലെ 11 ന് ഉത്സവബലി, ഉച്ചയ്ക്ക് 1 ന് അന്നദാനം വൈകിട്ട് 6.30ന് ദീപാരാധന 8ന് ദേശ താലപ്പൊലി. 8.30ന് ഭജനാമൃതവർഷിണി. 23ന് രാവിലെ 9ന് പൊങ്കാല ഉച്ചയ്ക്ക് 12.30ന് പൊങ്കാല സദ്യ വൈകിട്ട് 8ന് ഗാനമേള 11ന് പള്ളിവേട്ട. 24ന് രാവിലെ 10ന് പൂരമിടി, ഉച്ചയ്ക്ക് 1ന് ആറാട്ട് സദ്യ. വൈകിട്ട് 6ന് ആറാട്ട് പുറപ്പാട്, ക്ഷേത്രക്കുളത്തിൽ ആറാട്ട്, വലിയ കാണിക്ക എന്നിവയാണ് പ്രധാന പരിപാടികൾ.