ഇറുമ്പയം : പെരുന്തട്ട് ശ്രീ മഹാദേവ ക്ഷേത്രത്തിലെ ചുറ്റമ്പല സമർപ്പണവും മഹാശിവരാത്രിയും സർപ്പദൈവങ്ങളുടെ പ്രതിഷ്ടാ വാർഷികവും 19, 20, 21 തീയതികളിൽ നടക്കും. 19ന് 6.10ന് സമൂഹമൃത്യുഞ്ജയഹോമം, 10ന് വലിയ ബലിക്കല്ല് - പ്രതിഷ്ഠ, ഉച്ചയ്ക്ക് 12.30ന് പ്രസാദമൂട്ട്, 6.30ന് ദീപാരാധന, ദീപക്കാഴ്ച, 8ന് നൃത്തനാടകം ഘടോൽഘചൻ, 20ന് 9ന് പുള്ളുവൻപാട്ട്, 10ന് സർപ്പധർമ്മ ദൈവങ്ങളുടെ പ്രതിഷ്ഠാവാർഷികം, ഉച്ചയ്ക്ക് 12.30ന് പ്രസാദമൂട്ട്, 6.30ന് ദീപാരാധന, വൈകിട്ട് 8ന് ദേശതാലപ്പൊലി, 9 മുതൽ കുട്ടികളുടെ കലാപരിപാടികൾ. 21ന് രാവിലെ 8ന് പുള്ളുവൻപാട്ട്, 10 മുതൽ ഇളനീർ ഘോഷയാത്ര, 11.30ന് ശ്രീരുദ്രകലശാഭിഷേകം, ഉച്ചയ്ക്ക് 1ന് പ്രസാദമൂട്ട്, 6.30ന് വിശേഷാൽ ദീപാരാധന, ദീപക്കാഴ്ച, 7.30ന് ദേശതാലപ്പൊലികൾക്ക് വരവേല്പ് തുടർന്ന് വലിയ വിളക്ക്, വലിയ കാണിക്ക, 8ന് ചുറ്റമ്പല സമർപ്പണസമ്മേളനത്തിൽ സി.കെ.ആശ എം എൽ എ അദ്ധ്യക്ഷത വഹിക്കും. മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്യും. രാത്രി 9.30ന് വൈക്കം മാളവിക അവതരിപ്പിക്കുന്ന നാടകം മഞ്ഞുപെയ്യുന്ന മനസ്സ്.