വൈക്കം : ചെമ്പ് ഉൾനാടൻ മത്സ്യതൊഴിലാളി വികസന ക്ഷേമ സഹകരണ സംഘത്തിലെ വനിതാ മത്സ്യതൊഴിലാളികൾക്കുള്ള പലിശ രഹിത വായ്പ വിതരണവും ജെ.ആർ.എഫ് നേടിയ വിദ്യാർത്ഥിക്ക് അവാർഡ് ദാനവും പ്രസിഡന്റ് കെ.കെ.രമേശൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ഇ.കെ.അശോകൻ അദ്ധ്യക്ഷത വഹിച്ചു. ടി.എൻ.സിബി, എം.കെ.ശീമോൻ, കെ.ജെ.സാമുവൽ, ടി.കെ.പീതാംബരൻ, ടി.വി.സുരേന്ദ്രൻ, പി.കെ.വിശ്വംഭരൻ എന്നിവർ പ്രസംഗിച്ചു. സെക്രട്ടറി പി.എൻ.സുകുമാരൻ സ്വാഗതവും കെ.കെ.പീതാംബരൻ നന്ദിയും പറഞ്ഞു.