koodhasa

ചങ്ങനാശേരി: സെന്റ് തോമസ് ഓർഡോക്‌സ് പള്ളിയുടെ കൂദാശയോടനുബന്ധിച്ച് നടന്ന പൊതുസമ്മേളനം മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി ഉദ്ഘാടനം ചെയ്തു. ഭദ്രാസന സെക്രട്ടറി ഫ.പി.കെ കുര്യാക്കോസ് പണ്ടാരക്കുന്നേൽ അദ്ധ്യക്ഷത വഹിച്ചു. സി.എഫ് തോമസ് എം എൽ എ, ഫ.ഡോ. ടി.ജെ ജോഷ്വാ, വികാരി ഫാ.സക്കറിയ പണിക്കശേരി, സി.ഐ.ടി.യു ദേശീയ സമിതി അംഗം റെജി സക്കറിയ, നഗരസഭാദ്ധ്യക്ഷൻ ലാലിച്ചൻ കുന്നിപ്പറമ്പിൽ, എസ്.എൻ.ഡി.പി യോഗം ചങ്ങനാശേരി യൂണിയൻ പ്രസിഡന്റ് ഗിരീഷ് കോനാട്ട്, എൻ.എസ്.എസ് ഡയറക്ടർ ബോർഡംഗം ഹരികുമാർ കോയിക്കൽ, കെ.പി.സി.സി എക്‌സിക്യൂട്ടീവ് അംഗം ജോസി സെബാസ്റ്റ്യൻ, വാർഡ് കൗൺസിലർ പി.എ നസീർ, വി.ജെ.ലാലി, പുതൂർപ്പള്ളി ജമാ അത്ത് പ്രസിഡന്റ് പി.എസ്.പി റഹീം, പള്ളി ട്രസ്റ്റി എ.ജി കുര്യാക്കോസ് ചക്കാലമുണ്ടകത്തിൽ, നിർമ്മാണ കൺവീനർ ശശി മാത്യു ചക്കുതറ, നിർമ്മാണ സെക്രട്ടറി പി.ഐ കുരുവിള പാലയ്ക്കാശേരി എന്നിവർ പങ്കെടുത്തു.