വൈക്കം : പുതിയതായി ചുമതലയെടുത്ത വൈക്കം മുനിസിപ്പൽ ചെയർമാൻ ബിജു കണ്ണേഴത്തിന് പ്രണവ് യോഗാശ്രമത്തിൽവച്ചു നാട്ടുകാരും വിദ്യാർത്ഥികളും ചേർന്ന് സ്വീകരണം നൽകി. തമിഴ്നാട് ഫിസിക്കൽ എഡ്യൂക്കേഷൻ ആൻഡ് സ്പോർട്സ് യൂണിവേഴ്സിറ്റിയുടെ സ്റ്റഡി സെന്ററായ പ്രണവ് യോഗാശ്രമത്തിലെ വിദ്യാ‌ർത്ഥികളുടെ സർട്ടിഫിക്കറ്റ് വിതരണം ചെയർമാൻ നിർവ്വഹിച്ചു. പ്രണവ് യോഗാശ്രമം ഡയറക്ടർ എം.പി.നാരായണൻ നായർ അദ്ധ്യക്ഷത വഹിച്ചു. അഡ്വ.പി.അരവിന്ദാക്ഷമേനോൻ സ്വാഗതവും പ്രിൻസിപ്പൽ ലീല.എൻ.നായർ നന്ദിയും പറഞ്ഞു.