ചങ്ങനാശേരി: എസ്.ബി ഹയർ സെക്കണ്ടറി സ്‌കൂൾ സ്‌പോർട്‌സ് അക്കാദമിയിലേക്ക് പ്രവേശനം ആഗ്രഹിക്കുന്ന ഏഴ്, എട്ട്, പത്ത് ക്ലാസ്സുകളിൽ പഠിച്ചുകൊണ്ടിരിക്കുന്ന വിദ്യാർത്ഥികൾക്കുവേണ്ടി 28, 29 തീയതികളിൽ സെലക്ഷൻ ട്രയൽ നടക്കും. പങ്കെടുക്കുന്നതിന് താത്പര്യമുള്ള വിദ്യാർത്ഥികൾ ജനന സർട്ടിഫിക്കറ്റിന്റെ പകർപ്പും സ്‌പോർട്‌സ് മികവ് തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുമായി 28 ന് രാവിലെ 9 ന് സ്‌കൂളിൽ ഹാജരാകണം. തിരഞ്ഞെടുക്കപ്പെടുന്ന വിദ്യാർത്ഥികൾക്ക് സ്‌പോർട്‌സ് ഹോസ്റ്റലിൽ പ്രവേശനം നൽകും. ഫോൺ: 9447602227, 9947325672.