പാലാ : വയലാശ്രീ ബാലസുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ ഉത്സവം 27 മുതൽ മാർച്ച് 3 വരെ നടക്കും. 27 ന് ഉച്ചയ്ക്ക് 12.15നും 12.35 നും മദ്ധ്യേ ശിവഗിരി മഠം ജനറൽ സെക്രട്ടറി സ്വാമി സാന്ദ്രാനന്ദയുടെ സാന്നിദ്ധ്യത്തിൽ പറവൂർ രാകേഷ് തന്ത്രിയുടെയും ക്ഷേത്രം മേൽശാന്തി ബാബു ശാന്തിയുടെയും മുഖ്യകാർമ്മികത്വത്തിൽ കൊടിയേറ്റ്. രാവിലെ 6 ന് ഗണപതിഹോമം, 6.30 ന് ഉഷ പൂജ, 8 ന് പുരാണ പാരായണം, 9 ന് പഞ്ചവിംശതി കലശാഭിഷേകം, 10 ന് സാന്ദ്രാനന്ദ സ്വാമിക്ക് സ്വീകരണം, 10.15 ന് ഉത്സവ വിളംബരം സമ്മേളനം, ഗുരുസ്മരണം ഷൈലാമോഹൻ തെക്കുംമുറിയും ദീപാർപ്പണം ക്ഷേത്രം മേൽശാന്തി ബാബു ശാന്തിയും നിർവഹിക്കും.
കൊടിയേറ്റിന് ശേഷം 1 ന് പ്രസാദമൂട്ട് , വൈകിട്ട് 5 ന് താലപ്പൊലി ഘോഷയാത്ര, 6.45 ന് ദീപാരാധന മുളയിടൽ, 7.30 ന് മഞ്ജുനാഥ് കെ.വിജയൻ തിരുവരങ്ങ് ഉദ്ഘാടനം നിർവഹിക്കും, 7.45 ന് ആദർശ്. സി വിനോദിന്റെ ഓട്ടൻതുള്ളൽ. 28 ന് രാവിലെ 8.30 ന് നവക പഞ്ചഗവ്യ കലശാഭിഷേകം, 10.30 ന് ആര്യനാട് ശ്രീധരാ വൈദിക മഠം ദിലീപ് വാസവന്റെ പ്രഭാഷണം, ഉച്ചക്ക് 1 ന് പ്രസാദമൂട്ട്, 6.45 ന് ദീപാരാധന, ഭഗവതിസേവ, മുളപൂജ, 7.45 ന് നൃത്ത നൃത്യങ്ങൾ.
29 ന് രാവിലെ 6.30 ന് കലശാഭിഷേകം, ശ്രീഭൂതബലി, ഉച്ചപൂജ, 10.30 മുതൽ കിടങ്ങൂർ തുളസി മുരളീധരൻ, കെ സി തങ്കച്ചൻ കൊടുമ്പിടി എന്നിവരുടെ പ്രഭാഷണം, ഉച്ചക്ക് 1 ന് പ്രസാദ ഊട്ട്, വൈകിട്ട് 6 ന് താലപ്പൊലി ഘോഷയാത്ര, 7.45 ന് ഗുരുദേവകൃതി 'കുണ്ഡലിനിപ്പാട്ടിന്റെ മോഹിനിയാട്ട നൃത്താവിഷ്‌കാരം, 8.15 ന് സംഗീതസദസ്. മാർച്ച് 1 ന് രാവിലെ പതിവ് പൂജകൾ, 10.30 ന് ബിജു പുളിക്കലേടത്തിന്റെ പ്രഭാഷണം, ഉച്ചയ്ക്ക് 1 ന് പ്രസാദമൂട്ട്, വൈകിട്ട് 7.45 ന് കരോക്കെ ഭക്തിഗാന തരംഗിണി.
2 ന് രാവിലെ 8.30 ന് കലശാഭിഷേകം, കാഴ്ചശ്രീബലി രഥത്തിൽ എഴുന്നള്ളത്ത്, 10.30 ന് ജയപ്രകാശ് മോനിപ്പള്ളിയുടെ പ്രഭാഷണം, ഉച്ചയ്ക്ക് 1 ന് പ്രസാദമൂട്ട്, വൈകിട്ട് 5.30 ന് രഥത്തിൽ എഴുന്നള്ളത്ത്, 7 ന് പൂമൂടൽ, 7.30 ന് കൊച്ചിൻ കൈരളിയുടെ ഗാനമേള, 10 ന് പള്ളിവേട്ട, പള്ളി നിദ്ര.
3 ന് രാവിലെ 6 ന് നടതുറക്കൽ, പള്ളിയുണർത്തൽ, കണി കാണിക്കൽ, മണ്ഡപത്തിൽ വിശേഷാൽ പൂജ, അകത്തേക്ക് എഴുന്നള്ളിക്കൽ, 10.30 ന് വത്സല രാജൻ പുതുവേലിയുടെ പ്രഭാഷണം , 1ന് മഹാപ്രസാദ ഊട്ട്, 3.30 ന് ആറാട്ട് പുറപ്പാട്, 6 ന് ഞരളപ്പുഴ ശ്രീധർമ്മശാസ്താ ക്ഷേത്ര കുളത്തിൽ ആറാട്ട്, 6.30 ന് ആറാട്ട് രഥ , കാവടി ഘോഷയാത്ര, 8 ന് സ്‌കൂൾ ജംഗ്ഷനിൽ എതിരേൽപ്പ് ,9.30 ന് കൊടിയിറക്കൽ, കലശാഭിഷേകം, തുടർന്ന് ആറാട്ട് അത്താഴമൂട്ട്.