പാലാ : അന്തീനാട് മഹാദേവ ക്ഷേത്രോത്സവത്തിന് തന്ത്രി പയ്യപ്പിള്ളി മാധവൻ നമ്പൂതിരി , മേൽശാന്തി കല്ലമ്പിള്ളി കേശവൻ നമ്പൂതിരി എന്നിവരുടെ മുഖ്യകാർമ്മികത്വത്തിൽ കൊടിയേറി. കൊടിയേറ്റിന് മുന്നോടിയായി നാമസങ്കീർത്തനവുമുണ്ടായിരുന്നു.

ഇന്ന് രാവിലെ 9.30 ന് ഉത്സവബലി. വൈകിട്ട് 5.30ന് കാഴ്ചശ്രീബലി. 7 ന് തിരുവാതിരകളി. 8 ന് ഭക്തിഗാനമേള. 9.30 ന് വിളക്കിനെഴുന്നള്ളത്ത്‌. 22 നാണ് ആറാട്ട്.