ചങ്ങനാശേരി: ഓൾ കേരളാ ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്‌സ് അസോസിയേഷൻ ചങ്ങനാശേരി താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ പി.സി. നടേശൻ അനുസ്മരണവും സി.ഐ. ജോസഫ് ചക്കുപുരയ്ക്കൽ എൻഡോവ്‌മെന്റ് ചികിത്സാസഹായ വിതരണവും ഇന്ന് വൈകിട്ട് 7.30ന് ഹോട്ടൽ വാണിയിൽ നടക്കും. താലൂക്ക് പ്രസിഡന്റ് രാജൻ ജോ തോപ്പിൽ അദ്ധ്യക്ഷത വഹിക്കും. സംസ്ഥാന പ്രസിഡന്റ് ജസ്റ്റിൻ പാലത്ര അനുസ്മരണയോഗം ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് പി.വി. തോമസ് മുഖ്യപ്രഭാഷണം നടത്തും. കെ.വി.വി.ഇ.എസ്. സംസ്ഥാന പ്രവർത്തകസമിതിയംഗം സാംസൺ എം വലിയപ്പറമ്പിൽ, ചങ്ങനാശേരി മർച്ചന്റ്‌സ് അസോസിയേഷൻ പ്രസിഡന്റ് ബിജു ആന്റണി കയ്യാലപ്പറമ്പിൽ, ജനറൽ സെക്രട്ടറി ടോമിച്ചൻ അയ്യരുകുളങ്ങര, എ.കെ.ജി.എസ്.എം.എ. ജില്ലാ ജനറൽ സെക്രട്ടറി ബിജു സ്‌കറിയ മുത്തുതാവളത്തിൽ, ജില്ലാ സെക്രട്ടറി ജോസ് കളപ്പുരയ്ക്കൽ, താലൂക്ക് ജനറൽ സെക്രട്ടറി ബിനീഷ് അബ്ദുൾ ഖാദർ, ട്രഷറർ വി.എം. ജോസഫ് എന്നിവർ സംസാരിക്കും.