പാലാ : അഭീഷ്ട വരദായകനായ പുലിയന്നൂരപ്പന്റെ പ്രിയപ്പെട്ട വഴിപാടുകളാണ് ശ്രീരുദ്രാഭിഷേകവും, ചതുശ്ശതവും. ദിവസവും പുലർച്ചെ 5ന് നിർമ്മാല്യ ദർശനം കഴിഞ്ഞാൽ ഉടൻ രുദ്രാഭിഷേകം നടക്കും. ''അഭിഷേക പ്രിയനാണ് പുലിയന്നൂർ തേവർ. ഇതിൽ രുദ്രാഭിഷേകമായാൽ ബഹുവിശേഷം മേൽശാന്തി മുണ്ടക്കൊടി വിഷ്ണു നമ്പൂതിരിയും, ദേവസ്വം മാനേജിംഗ് കമ്മിറ്റിയംഗം പുലിയന്നൂർ പരമേശ്വരൻ നമ്പൂതിരിയും പറയുന്നു. ശ്രീരുദ്രമന്ത്രം കൊണ്ട് പവിത്ര പൂരിതമാക്കിയ ജലത്താൽ പുലർച്ചെയുള്ള കുളി മഹാദേവന് ഏറെ ഇഷ്ടമാണ്. നൂറു നാളികേരവും നൂറു നാഴി അരിയും നൂറു റാത്തൽ ശർക്കരയും നൂറു കളിദപ്പഴവും ചേർത്തുള്ള ചതുശ്ശതം ഉച്ചപ്പൂജയ്ക്കാണ് ഭഗവാന് നേദിക്കുന്നത്. ശ്രീരുദ്രാഭിഷേകവും ചതുശ്ശതവും അച്ചട്ടായ വഴിപാടിയാണ് കരുതപ്പെടുന്നത്. ശ്രീരുദ്രാഭിഷേകത്തിന് തലേ ദിവസവും, ചതുശ്ശതത്തിന് ഒരാഴ്ച മുമ്പും ശീട്ടാക്കണം. കൂടുതൽ വിവരങ്ങൾക്ക് തുരുത്തിപ്പള്ളിൽ ഇല്ലം പരമേശ്വരൻ നമ്പൂതിരി ,ഫോൺ: 9446859797.
ക്ഷേത്രത്തിൽ ഇന്ന്
രാവിലെ 8.30 ന് ശ്രീബലി എഴുന്നള്ളത്ത്. 10ന് ഉത്സവബലി. വൈകിട്ട് 6 ന് വീണാലയവിന്യാസം. 6.15 ന് ദീപാരാധന. 7ന് നൃത്തം, 7.30 ന് ഒഡിസ്സി നൃത്തസന്ധ്യ, 8.15 മുതൽ വിളക്കിനെഴുന്നള്ളിപ്പ്.