വൈക്കം : മഹാശിവരാത്രിയെ വരവേൽക്കുവാൻ ഒരുങ്ങി ക്ഷേത്രനഗരി. വൈക്കം മഹാദേവ ക്ഷേത്രത്തിൽ ശിവരാത്രി നാളിൽ പ്രധാനപ്പെട്ട 18 പൂജകൾ നടത്തും.
കലാമണ്ഡപത്തിൽ രാവിലെ 5.30ന് സോപാനസംഗീതം, 6ന് പാരായണം, 9ന് കഥകളി, 12ന് പഞ്ചാക്ഷരജപം, 6ന് സംഗീത സദസ്, 7ന് കോലാട്ടം, 7.30ന് നൃത്തന്യത്യങ്ങൾ, 8ന് ഭജന, 10ന് കീബോർഡ് ഫ്യൂഷൻ, 11ന് നൃത്തഹാരം, 1ന് ആലുവ മോഹൻ രാജിന്റെ ഹരികഥ എന്നിവയാണ് പരിപാടികൾ.

തുറുവേലിക്കുന്ന് ധ്രുവപുരം ശ്രീ മഹാദേവക്ഷേത്രത്തിലെ ശിവരാത്രി മഹോത്സവം 19, 20, 21 തീയതികളിൽ നടക്കും. 18ന് വൈകിട്ട് 5ന് വടയാർ പാലത്തിങ്കൽ നിന്നും വയൽവാരം കുടുംബയോഗത്തിന്റെ ആഭിമുഖ്യത്തിൽ ക്ഷേത്രത്തിലേക്ക് കുലവാഴപുറപ്പാട്. 19ന് രാവിലെ 6.30ന് മഹാഗണപതിഹോമം, 12ന് ഓട്ടൻതുള്ളൽ, മഹാപ്രസാദമൂട്ട്, വൈകിട്ട് 5.30ന് കുംഭകുടംവരവ്, 6.45ന് ദീപാരാധന, തുടർന്ന് ക്ഷേത്ര പുനർനിർമ്മാണത്തിനുള്ള ഫണ്ട് ശേഖരണ ഉദ്ഘാടനവും വിദ്യാഭ്യാസ അവാർഡ് വിതരണവും എസ്.എൻ.ഡി.പി യോഗം വൈക്കം യൂണിയൻ പ്രസിഡന്റ് പി.വി.ബിനേഷ് ഉദ്ഘാടനം ചെയ്യും. യൂണിയൻ സെക്രട്ടറി എം.പി.സെൻ അദ്ധ്യക്ഷത വഹിക്കും. ക്ഷേത്ര നിർമ്മാണ ഫണ്ട് ക്ഷേത്രം തന്ത്രി ഉഷേന്ദ്രൻ തന്ത്രി ഏറ്റുവാങ്ങും. ശാഖാ പ്രസിഡന്റ് കെ.ആനന്ദരാജൻ സ്വാഗതവും സെക്രട്ടറി കെ.ജി.രാമചന്ദ്രൻ നന്ദിയും പറയും. 7.45ന് കുംഭകുടം അഭിഷേകം, 9ന് നൃത്തനൃത്യങ്ങൾ, 20ന് രാവിലെ 11.30ന് രുദ്രകലശാഭിഷേകം, ഉച്ചക്ക് 12ന് മഹാപ്രസാദമൂട്ട്, വൈകിട്ട് 5.30ന് ദേശതാലപ്പൊലി, 6.45ന് ദീപാരാധന, 8ന് തിരുവാതിരകളി, 8.30ന് നാടകം. 21ന് രാവിലെ 11.30ന് ബ്രഹ്മകലശാഭിഷേകം, 12ന് മഹാപ്രസാദമൂട്ട്, വൈകിട്ട് 5.30ന് പഞ്ചവാദ്യം, ദീപാരാധന, ദീപക്കാഴ്ച, താലപ്പൊലി, 6.45ന് വിശേഷാൽ ദീപാരാധന, 7.30ന് ഗുരുദേവൻ രചിച്ച കുണ്ഡലിനിപ്പാട്ടിന്റെ മോഹിനിയാട്ട ആവിഷ്കാരം 'ഏകാത്മകം", 8ന് നൃത്തനൃത്ത്യങ്ങൾ, 9.30 ന് തിരുവാതിരകളി, കുറത്തിയാട്ടം, രാത്രി 12ന് മഹാശിവരാത്രി പൂജ, മഹാനിവേദ്യം, പ്രസാദവിതരണം.

കാരിക്കോട് മഹാദേവ ക്ഷേത്രത്തിൽ രാവിലെ 5ന് പള്ളിയുണർത്തൽ, നിർമ്മാല്യം, ശിവസഹസ്രനാമം, ഗണപതി ഹോമം, പാരായണം 8ന് ശ്രീബലി, തിരുമറയൂർ സുരേഷ് മാരാരും അവതരിപ്പിക്കുന്ന പഞ്ചാരിമേളം, 12.30ന് ശിവരാത്രി പ്രാതൽ, 1ന് പാരായണം, 4ന് കാഴ്ചശ്രീബലി, പുറത്തേക്ക് എഴുന്നള്ളിപ്പ്, തിരുമറയൂർ രാജേഷ് മാരാർ അവതരിപ്പിക്കുന്ന പാണ്ടിമേളം 8.15ന് തിരുവാതിര കളി 9ന് ഏലൂർ ബ്രദേഴ്‌സിന്റെ ഭക്തിഗാനമേള, കലശാഭിഷേകം, ശ്രീഭൂതബലി, 11ന് തിരുവാതിര, 11.30ന് നൃത്തനൃത്യങ്ങൾ, 2ന് മഹാശിവരാത്രി വിളക്ക്, നായരമ്പലം രാജശേഖരൻ തിടമ്പേറ്റും. കാരിക്കോട് രഞ്ജിത് ലാലിന്റെ പഞ്ചവാദ്യം.

തൃപ്പക്കുടം മഹാദേവ ക്ഷേത്രത്തിൽ. വിശേഷാൽ നിവേദ്യങ്ങളും കലശാഭിഷേകവും കാവടിയും നടത്തും.

ബ്രഹ്മമംഗലം മഹാദേവ ക്ഷേത്രത്തിൽ രാവിലെ 4.30ന് പള്ളിയുണർത്തൽ, ഗണപതി ഹോമം വൈകിട്ട് 7ന് പാരായണം, 11ന് പാലാ കെ ആർ മണിയുടെ ഓട്ടൻതുളളൽ 12ന് മഹാശിവരാത്രി പൂജ ഉല്ലല കാളിശ്വരം ക്ഷേത്രത്തിൽ രാവിലെ 6ന് അഷ്ടദ്രവ്യ ഗണപതി ഹോമം, 7ന് പാരായണം 1ന് മഹാപ്രസാദമൂട്ട്, 7ന് ഭക്തിഗാനാമ്യതം, 8.30ന് ശിവരാത്രി പൂജ

ചെമ്മനത്തുകര ശ്രീനാരായണേശ്വരപുരം സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ 18ന് രാവിലെ 7.30ന് പറക്കെഴുന്നള്ളിപ്പ്, വൈകിട്ട് 8ന് കൊച്ചിൻ പാണ്ഡവാസിന്റെ തിരുമുടിയാട്ടം 19ന് വൈകിട്ട് 5.30ന് കാഴ്ചശ്രീബലി, താലപ്പൊലി 8ന് കൊച്ചിൻ വിസ്മയ അവതരിപ്പിക്കുന്ന മ്യൂസിക്കൽ കോമഡി നൈറ്റ്. 20ന് വൈകിട്ട് 9 കാവടി വരവ്, ശ്രീഭൂതബലി, പളളിവേട്ട, പള്ളി കുറുപ്. ശിവരാത്രി ദിനമായ 21ന് രാവിലെ 6ന് പള്ളിയുണർത്തൽ, ഗണപതി ഹോമം, സ്വർണ്ണ കാവടി, വെള്ളി കാവടി വരവ്, 7ന് ഭജനാമൃതം, 8ന് ശ്രീബലി, പറക്കെഴുന്നള്ളിപ്പ്, വൈകിട്ട് 7ന് ശിവരാത്രി ദർശനം, പുഷ്പാഭിഷേകം, 8ന് സംഗീതകച്ചേരി ,മോഹിനിയാട്ടം 11ന് ആറാട്ട്, വലിയ കാണിക്ക, പിതൃതർപ്പണം

കുടവെച്ചൂർ ശ്രീകണ്ഠേശ്വരം മഹാദേവ ക്ഷേത്രത്തിലെ ഉത്സവം ശിവരാത്രി ദിനമായി 21ന് കൊടികയറി 26ന് ആറാട്ടോടെ സമാപിക്കും. 21ന് ദീപാരാധനക്ക് ശേഷം പറവൂർ രാകേഷ് തന്ത്രി കൊടിയേറ്റും.