തൃക്കൊടിത്താനം: തൃക്കൊടിത്താനം മഹാക്ഷേത്രത്തിലെ സുബ്രഹ്മണ്യൻ നടയിലെ കാവടി മഹോത്സവത്തിന് 21ന് വൈകിട്ട് 8ന് ക്ഷേത്രം തന്ത്രി പറമ്പൂരില്ലത്ത് രാകേഷ് നാരായണൻ ഭട്ടതിരി, മേൽശാന്തി മനു നമ്പൂതിരി എന്നിവരുടെ മുഖ്യകാർമ്മികത്വത്തിൽ കൊടിയേറും. 22ന് വൈകിട്ട് 7.30ന് ഹിഢുംബൻപൂജ. 29ന് വൈകിട്ട് 6.30ന് കോട്ടമുറി കാണിക്കമണ്ഡപത്തിൽനിന്നും കാവടി വിളക്ക്, രാത്ര 9.30ന് അഗ്‌നികാവടി, ദീപാരാധന. മാർച്ച് 1ന് രാവിലെ 8.30ന് ഇരൂപ്പാ രക്തേശ്വരി ക്ഷേത്രത്തിൽനിന്നും കാവടിയാട്ടം. 11.30ന് കാവടി അഭിഷേകം, വൈകിട്ട് 6.30ന് ആരമല മഹാദേവക്ഷേത്രത്തിൽ നിന്നു താലപ്പൊലി, 9ന് ദീപാരാധന, വെടിക്കെട്ട്. 29ന് ദേവിക്ഷേത്രത്തിൽ രാവിലെ 9ന് പൊങ്കാല.