തൃക്കൊടിത്താനം: കോട്ടമുറി മടുക്കത്താനം നന്ദനാർ ശിവകോവിലിലെ ശിവരാത്രി ഉത്സവവും ഭാഗവത സപ്താഹയജ്ഞവും 22 മുതൽ 29 വരെ നടക്കും. 21 നാണ് ശിവരാത്രി ഉത്സവം. 21ന് രാവിലെ 5.30ന് ഗണപതിഹോമം, ഒൻപതിന് ശിവപുരാണപാരായണം വൈകിട്ട് 6.30ന് ദീപക്കാഴ്ച്ച, രാത്രി ഏഴിന് ഭക്തിഭജന. രാത്രി 11 മുതൽ 12 വരെ രുദ്രാഭിഷേകം, ശിവരാത്രിപൂജ, ശിവരാത്രിവിളക്ക്. 22ന് വൈകിട്ട് 7.15ന് യജ്ഞശാലയിൽ തന്ത്രി ശ്രീധരൻ നമ്പൂതിരി ശ്രീകൃഷ്ണവിഗ്രഹപ്രതിഷ്ഠ നടത്തും. എസ്.എൻ.ഡി.പി.യോഗം ചങ്ങനാശേരി യൂണിയൻ പ്രസിഡന്റ് ഗിരീഷ് കോനാട്ട് യജ്ഞശാലയിൽ നിലവിളക്ക് തെളിക്കും. ദേശമംഗലം ഓംങ്കാരാശ്രമത്തിലെ സ്വാമി നിഗമാനന്ദ തീർത്ഥപാദരാണ് യജ്ഞാചാര്യൻ. 23 മുതൽ 28 വരെ എല്ലാദിവസവും പുലർച്ചെ 5.30ന് ഗണപതിഹോമം, 6.15ന് ഗ്രന്ഥസമർപ്പണം,ഏഴിന് ഭാഗവതപാരായണം,ഉച്ചക്ക് 12ന് പ്രഭാഷണം,സുഭാഷിതം.ഒന്നിന് പ്രസാദമൂട്ട്. രണ്ടുമുതൽ ഭാഗവതപാരായണം. വൈകിട്ട് അഞ്ചിന് പാരായണ സമർപ്പണം. വൈകിട്ട് ഏഴിന് ഭജന, രാത്രി ഒൻപതിന് പ്രസാദവിതരണം. 27ന് രാവിലെ 10.30ന് രുഗ്മിണീസ്വയംവരഘോഷയാത്ര. 11ന് രുഗ്മിണീസ്വയംവരം. എന്നിവയുമുണ്ട്. 29ന് രാവിലെ 5.30ന് അഷ്ടദ്രവ്യമഹാഗണപതിഹോമം. 10ന് സ്വർഗാരോഹണം,11.30ന് അവഭൃതസ്‌നാനം12.30ന് മഹാപ്രസാദമൂട്ട്, 2.30ന് ഭാഗവതപാരായണസംഗ്രഹം.


പുനപ്രതിഷ്ഠാ ഉത്സവം മാർച്ച് ഒന്നു മുതൽ


ക്ഷേത്രത്തിലെ പുന:പ്രതിഷ്ഠാ ഉത്സവം മാർച്ച് ഒന്നു മുതൽ മൂന്നു വരെ നടക്കും.ഒന്നിന് വൈകിട്ട് എട്ടിന് വിദ്യാഭ്യാസ അവാർഡ്ദാനസമ്മേളനം. രണ്ടിന് വൈകിട്ട് 7.30ന് തന്ത്രി ശ്രീധരൻ നമ്പൂതിരിയുടെ മുഖ്യകാർമ്മികത്വത്തിൽ മഹാലക്ഷ്മിപൂജ, എട്ടിന് ഗാനമേള. മൂന്നിന് രാവിലെ 11ന് സർപ്പത്തിന് നൂറുംപാലും, രാത്രി എട്ടിന് സംഗീതസദസ്സ്.