ആനിക്കാട്: മൂഴയിൽ ശ്രീശങ്കരനാരായണ ക്ഷേത്രത്തിലെ ശിവരാത്രി 21ന് നടക്കും. പുലർച്ചെ 5.30ന് അഷ്ടദ്രവ്യ മഹാഗണപതി ഹോമം, ഏഴിന് മൃത്യുഞ്ജയ ഹോമം, എട്ടിന് പുരാണപാരായണം, വൈകിട്ട് അഞ്ചിന് ഇളനീർ ഘോഷയാത്രകൾ. 6.40ന് ദീപാരാധന, ഏഴിന് ഭക്തിഗാനമേള. തുടർന്ന് ഭജന. 11ന് ഇളനീർ അഭിഷേകം, 12ന് മഹാശിവരാത്രി പൂജ, തുടർന്ന് ശിവരാത്രി പ്രസാദവിതരണം.