ആനിക്കാട് : മൂഴയിൽ ശ്രീശങ്കരനാരായണ ക്ഷേത്രത്തിലെ ശിവരാത്രി ആഘോഷം 21 ന് നടക്കും. പുലർച്ചെ 5.30ന് അഷ്ടദ്രവ്യ മഹാഗണപതി ഹോമം, 7 ന് മൃത്യുഞ്ജയ ഹോമം, 8 ന് പുരാണപാരായണം, വൈകിട്ട് 5 ന് ഇളനീർ ഘോഷയാത്രകൾ. 6.40 ന് ദീപാരാധന, 7 ന് ഭക്തിഗാനമേള. തുടർന്ന് ഭജന. 11ന് ഇളനീർ അഭിഷേകം, 12 ന് മഹാശിവരാത്രി പൂജ, ശിവരാത്രി പ്രസാദവിതരണം.