കോട്ടയം: അനുമതിയില്ലാതെ ആനയുടെ കൊമ്പ് മുറിച്ചെന്ന പരാതിൽ ചോദ്യം ചെയ്യാൻ വിളിപ്പിച്ച ഉടമ തളർന്നു വീണു. പാമ്പാടി സുന്ദരൻ എന്ന ആനയുടെ കൊമ്പാണ് മുറിച്ചത്.

ആനയുടെ കൊമ്പ് മുറിക്കുകയോ രൂപമാറ്റം വരുത്തുകയോ ചെയ്യണമെങ്കിൽ ഫോറസ്റ്റ് കൺസർവേറ്ററുടെ അനുമതി വാങ്ങണം. മുറിച്ചു മാറ്റിയ ഭാഗം വനംവകുപ്പിനെ ഏൽപ്പിക്കുകയും വേണം. എന്നാൽ പാമ്പാടി സുന്ദരന്റെ കാര്യത്തിൽ ഇതുണ്ടായില്ല. പാപ്പാൻ കുപ്പിച്ചില്ലുകൊണ്ട് ചുരണ്ടിയെന്നാണ് ഉടമസ്ഥന്റെ വിശദീകരണമെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ പറയുന്നു. കുറ്റം തെളിഞ്ഞാൽ ഉടമയെ അറസ്റ്റ് ചെയ്യുകയും ആനയുടെ ഉടമസ്ഥാവകാശ രേഖ പിടിച്ചെടുക്കുകയും ചെയ്യും.